Thiruvananthapuram

തിരുവനന്തപുരത്ത് മിന്നലേറ്റ് വിദ്യാർഥി മരിച്ചു; ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് – kerala rain update student death

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തലസ്ഥാനത്ത് ഉൾപ്പെടെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ. മലയോര മേഖലകളിലാണ് കൂടുതലും കനത്ത മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു.

വിദ്യാര്‍ഥിയായ മിഥുനാണു മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപാറയില്‍ വിനോദസഞ്ചാരത്തിനു സുഹൃത്തുക്കൾക്കൊപ്പം എത്തിയപ്പോഴാണു മിന്നലേറ്റത്.

തിരുവനന്തപുരം ജില്ലയിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

STORY HIGHLIGHT: kerala rain update student death

Latest News