India

ബിഹാറിൽ രണ്ടാമത്തെ എയിംസ് ആശുപത്രി 3 വർഷത്തിനകം യാഥാർഥ്യമാകും – aiims foundation stone laying ceremony will be done by narendra modi

ആശുപത്രിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി 13നു നിർവഹിക്കും

ബിഹാറിലെ ദർഭംഗയിൽ ആരംഭിക്കുന്ന എയിംസ് ആശുപത്രിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി 13നു നിർവഹിക്കും. ചടങ്ങിൽ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുക്കും. പട്നയിലാണ് മറ്റൊരു എയിംസ് ആശുപത്രി. ദർഭംഗ എയിംസ് ആശുപത്രിയുടെ നിർമാണം 3 വർഷത്തിനകം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

ബിഹാറിലെ രണ്ടാമത്തെ എയിംസ് ആശുപത്രിയാണിത്. ആശുപത്രി നിർമാണത്തിനായി ദർഭംഗയിൽ ബൈപാസിനു സമീപം 188 ഏക്കർ ഭൂമി എയിംസിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

STORY HIGHLIGHT: aiims foundation stone laying ceremony will be done by narendra modi