Kerala

കെഎസ്ഇബിയിൽ സിവിൽ വിഭാഗം എൻജിനീയർ തസ്തികകൾ വെട്ടിക്കുറച്ചേക്കും | Civil department will consider reducing engineer posts in KSEB

തിരുവനന്തപുരം: കെഎസ്ഇബിയിൽ സിവിൽ വിഭാഗം എൻജിനീയർ തസ്തികകൾ വെട്ടിക്കുറച്ചേക്കും. തസ്തികകൾ കുറയ്ക്കുന്നതു പരിഗണിക്കുമെന്നു ജീവനക്കാരുടെയും ഓഫിസർമാരുടെയും വെവ്വേറെ യോഗങ്ങളിൽ കെഎസ്ഇബി സിഎംഡിയുടെ മുന്നറിയിപ്പ്. 50 വർഷം മുൻപ് ഒട്ടേറെ പുതിയ പദ്ധതികൾ ഏറ്റെടുത്ത കാലത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്.

പുതിയ പദ്ധതികൾ ഏറ്റെടുക്കാത്ത അവസ്ഥയിൽ അത്രയും തസ്തിക ആവശ്യമില്ലെന്നാണ് കണ്ടെത്തൽ. സിവിൽ വിഭാഗത്തിലെ 4 ചീഫ് എൻജിനീയർ തസ്തിക രണ്ടായും 11 ഡപ്യൂട്ടി ചീഫ് എൻ‍ജിനീയർമാർ ഏഴായും എക്സിക്യൂട്ടീവ് എൻജിനീയർമാർ മുതൽ താഴേക്കുള്ള തസ്തികകൾ ആനുപാതികമായും കുറയ്ക്കാനാണ് നീക്കം. സിവിൽ വിഭാഗത്തെ കെട്ടിടം, പദ്ധതികൾ എന്നിങ്ങനെ തിരിച്ചാണ് ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തുക. തസ്തിക കുറയ്ക്കുന്ന കാര്യത്തിൽ ജീവനക്കാരുടെയും ഓഫിസർമാരുടെയും എൻജിനീയർമാരുടെയും സംഘടനകളിൽ നിന്ന് സിഎംഡി ശുപാർശ തേടി.