Food

ചിക്കൻ വെച്ച് തയ്യാറാക്കിയ രുചികരമായ കബാബ് | Chicken Kebab

ചിക്കൻ വെച്ച് തയ്യാറാക്കിയ രുചികരമായ കബാബ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചിക്കൻ -അരക്കിലോ
  • സവാള -രണ്ടെണ്ണം
  • ബട്ടർ -50 ഗ്രാം
  • സൺഫ്ലവർ ഓയിൽ
  • ഉപ്പ്
  • കുരുമുളകുപൊടി
  • മല്ലിയില
  • പാഴ്സലി

തയ്യാറാക്കുന്ന വിധം

ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് സവാള ചെറിയ കഷണങ്ങളായി അരിഞ്ഞു ചേർത്ത് കൊടുക്കുക. കൂടെ മല്ലിയിലയും പാഴ്സലിയും ചെറുതായി അരിഞ്ഞതും, ഒപ്പം മിൻസ്ഡ് ചിക്കനും, ബട്ടറും, കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കാം. ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്തു കുഴക്കുക. ശേഷം എടുത്തു വച്ചിരിക്കുന്ന വുഡൻ സ്റ്റിക്കിലേക്ക് കബാബ് ഷേപ്പിൽ വച്ച് കൊടുക്കാം. ശേഷം ചൂടായ എണ്ണയിലേക്ക് വച്ചുകൊടുത്തു ഷാലോ ഫ്രൈ ചെയ്തെടുക്കണം.