നാലുമണി ചായക്ക് തയ്യാറാക്കാൻ ഒരു കിടിലൻ ചിക്കൻ വിഭവം. രുചികരമായ ക്രിസ്പി ആൻഡ് ക്രഞ്ചി ചിക്കൻ റോൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബോൺലെസ് ചിക്കൻ-അരക്കിലോ
- സവാള
- ബെൽ പെപ്പർ
- ബ്രഡ് crumbs
- മല്ലിയില
- മുട്ട രണ്ട്
- മൈദ
- റെഡ് ഫുഡ് കളർ
- പാല്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- മുളക് ചതച്ചത്
- മയോണൈസ്
- സ്പ്രിംഗ് റോൾ ഷീറ്റ്
- മഞ്ഞപ്പൊടി
- മുളകുപൊടി
- മല്ലിപ്പൊടി
- ഗരം മസാല പൊടി
- ജീരകപ്പൊടി
- കാശ്മീരി ചില്ലി പൗഡർ
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം, അതിനായി ഒരു മിക്സിങ് ബൗളിലേക്ക് ചെറുതായി കട്ട് ചെയ്ത ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം, ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഗരം മസാല പൊടി, മുളക് ചതച്ചത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് ആദ്യം സവാള ചേർത്തു കൊടുക്കാം. വഴന്നതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്ത് എടുക്കാം. ഇനി ചിക്കൻ കഷണങ്ങൾ ചേർത്ത് കൊടുത്തു നന്നായി ഫ്രൈ ചെയ്തെടുക്കണം. അവസാനമായി, മല്ലിയിലയും, ബെൽ പെപ്പറും ചേർത്ത് മിക്സ് ചെയ്തു ഫ്ളയിം ഓഫ് ചെയ്യാം.
ഇനി ഓരോ ഷീറ്റ് എടുത്ത് അതിനകത്ത് ചിക്കൻ മിക്സ് വച്ച് കൊടുത്തതിനു ശേഷം രണ്ട് സൈഡും മടക്കി റോൾ ചെയ്യണം. മൈദ പേസ്റ്റ് വെച്ച് നന്നായി സീൽ ചെയ്ത ഒട്ടിക്കാം. ഇങ്ങനെ ചെയ്തെടുത്ത റോളുകൾ എല്ലാം ആദ്യം ഒന്ന് ഫ്രൈ ചെയ്ത് എടുക്കണം. ഒരു മിക്സിങ് ബൗളിലേക്ക് മൈദയും, പാലും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇതിലേക്ക് ഫുഡ് കളറും മുട്ടയും കൂടെ ചേർത്ത് നന്നായി ഒന്നുകൂടി മിക്സ് ചെയ്തു കൊടുക്കാം. വറുത്തുവച്ചിരിക്കുന്ന റോളുകളെല്ലാം ഈ മിക്സിൽ മുക്കി ബ്രെഡ് ക്രമ്സ് കോട്ട് ചെയ്ത ഒന്നുകൂടി ഫ്രൈ ചെയ്ത് എടുക്കാം. അല്ല ക്രിസ്പി ആൻഡ് ക്രഞ്ചി ചിക്കൻ റോൾ തയ്യാർ.