Food

നല്ല സോഫ്റ്റ് റവ ഉപ്പുമാവ് തയ്യാറാക്കാം | Rava Upma

നല്ല സോഫ്റ്റ് റവ ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? വണ്ണം ഉള്ളവർക്കും ധൈര്യമായി കഴിക്കാവുന്ന ഉപ്പുമാവ് റെസിപ്പിയാണിത്. രുചികരമായ ഈ ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • കാരറ്റ് -കാൽ കപ്പ്
  • ബീൻസ് -കാൽ കപ്പ്
  • ഇഞ്ചി -ഒരു ടീസ്പൂൺ
  • പച്ചമുളക് -ഒരു ടീസ്പൂൺ
  • കറിവേപ്പില
  • ചെറിയ ഉള്ളി -ഒരു ടേബിൾ സ്പൂൺ
  • ഗ്രീൻപീസ് -കാൽ കപ്പ്
  • വെളിച്ചെണ്ണ -ഒരു ടേബിൾസ്പൂൺ
  • കടുക് -ഒരു ടീസ്പൂൺ
  • കടലപ്പരിപ്പ് -ഒരു ടീസ്പൂൺ
  • ഉഴുന്നുപരിപ്പ്- ഒരു ടീസ്പൂൺ
  • കശുവണ്ടി -ഒരു ടേബിൾ സ്പൂൺ
  • ഉണക്കമുളക്- 2
  • റവ -ഒരു കപ്പ്
  • നെയ്യ് -ഒരു ടേബിൾ സ്പൂൺ
  • പാല് -ഒരു കപ്പ്
  • വെള്ളം -മൂന്ന് കപ്പ്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളവും പാലും മിക്സ് ചെയ്തു തിളപ്പിക്കാൻ വയ്ക്കാം. മറ്റൊരു അടുപ്പിൽ ഒരു വലിയ പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ് ഇവ ചേർത്ത് പൊട്ടിക്കുക. ഉണക്കമുളക് ചേർത്ത് നന്നായി മൂക്കുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികളും കറിവേപ്പിലയും ചേർക്കാം. ഇതെല്ലാം ഉപ്പു ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് റവ ചേർത്ത് എല്ലാംകൂടി യോജിപ്പിച്ച് വറുക്കുക. ഈ സമയത്ത് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർക്കണം. തിളച്ച പാലും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇനി യോജിപ്പിക്കണം. ഇതിലാണ് റവ വേവിക്കേണ്ടത്. ഇത് നന്നായി വെന്തു കഴിയുമ്പോൾ പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകും ഈ സമയത്ത് തീ ഓഫ് ചെയ്യാം. രുചികരമായ ഉപ്പുമാവ് റെഡി.