Recipe

പച്ചമുന്തിരി ഉണ്ടോ? എങ്കിൽ ഈ കിടിലൻ ജ്യൂസ് ഒന്ന് ട്രൈ ചെയ്തുനോക്കൂ

പച്ചമുന്തിരി ഉണ്ടോ? എങ്കിൽ ഈ കിടിലൻ ജ്യൂസ് ഒന്ന് ട്രൈ ചെയ്തുനോക്കൂ. വളരെ രുചികരമായി പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ജ്യൂസ് റെസിപി.

ആവശ്യമായ ചേരുവകൾ

  • പച്ചമുന്തിരി
  • ഇഞ്ചി
  • ചെറുനാരങ്ങനീര്
  • പഞ്ചസാര
  • വെള്ളം
  • ഐസ് ക്യൂബ്
  • കസ്കസ്

തയ്യാറാക്കുന്ന വിധം

ഇത് തയ്യാറാക്കാനായി ഒരു മിക്സി ജാറിലേക്ക് കാൽകപ്പ് പച്ചമുന്തിരി ചേർത്തുകൊടുക്കാം. ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും, ഒരു വലിയ ചെറുനാരങ്ങയുടെ നീരും ചേർക്കണം. ശേഷം ആവശ്യത്തിനുള്ള മധുരം കൂടെ ചേർക്കാം. ഇനി നല്ലതുപോലെ അടിച്ചെടുക്കുക, ശേഷം ആവശ്യത്തിനുള്ള വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം ഇതൊരു ബൗളിലേക്ക് അരിച്ചു കൊടുക്കുക. കുറച്ച് ഐസ് ക്യൂബ്സും കസ്കസും കൂടെ ചേർത്ത് സർവ് ചെയ്യാം.