ബട്ടർസ്കോച്ച് ഐസ് ക്രീം ഇനി വീട്ടിലുണ്ടാക്കാം, അതും വളരെ എളുപ്പത്തി. എങ്ങനെയെന്നല്ലേ, വരൂ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പഞ്ചസാര -5 ടേബിൾസ്പൂൺ
- വെള്ളം -3 ടേബിൾ സ്പൂൺ
- കശുവണ്ടി -12 എണ്ണം
- വെണ്ണ – 1 ടേബിൾസ്പൂൺ
ബട്ടർ സ്കോച്ച് സോസ്
- പഞ്ചസാര – 1 കപ്പ്
- വെള്ളം -കാൽ കപ്പ്
- വെണ്ണ -50 ഗ്രാം
- വിപ്പിംഗ് ക്രീം – അര കപ്പ്
- വാനില എസെൻസ്-1 ടീസ്പൂൺ
- വിപ്പിംഗ് ക്രീം -4 കപ്പ്
- മിൽക്ക് മെയ്ഡ്-1
- വാനില എസെൻസ് -2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പ്രലൈൻ തയ്യാറാക്കാൻ ഒരു പാനിലേക്കു പഞ്ചസാരയും വെള്ളവും ചേർത്ത് കാരമലൈസ് ചെയ്യുക. കാരമലൈസിലേക്കു കശുവണ്ടി ചേർത്ത് മിക്സ് ചെയ്യുക. ഈ സമയത്തു സ്റ്റോവ് ഓഫ് ചെയ്യുക. കാരമലൈസിലേക്കു വെണ്ണകൂടി ചേർത്ത് മിക്സ് ചെയ്തു ഒരു ബട്ടർ പേപ്പറില്ലേക്ക് കാരമലൈസ് ഒഴിച്ച് ഒന്ന് പരത്തി കൊടുക്കുക. ഇനി സോസ് തയ്യാറാക്കാം. ഒരു പാനിലേക്കു പഞ്ചസാരയും വെള്ളവും ചേർത്ത് കാരമലൈസ് ചെയ്യുക. കാരമലൈസ് ആകുമ്പോൾ തന്നെ സ്റ്റോവ് ഓഫ് ചെയ്യുക. എന്നിട്ടു കാരമലൈസിലേക്കു വെണ്ണ ചേർത്ത് മിക്സ് ചെയ്യുക. ഇതില്ലേക്ക് തന്നെ വിപ്പിംഗ് ക്രീം ചേർത്ത് ഒന്ന് കൂടി മിക്സ് ചെയ്യുക.
ഇതേ സോസിലേക്കു വാനില എസെൻസ് കൂടി ചേർത്ത് മിക്സ് ചെയ്താൽ സോസ് തയ്യാർ. നേരത്തെ റെഡി ആക്കിയ കാരമലൈസ് നട്സ് ചൂടാറിയ ശേഷം ഒന്ന് ക്രഷ് ചെയ്തു എടുക്കുക. ഇനി ക്രീം ബീറ്റ് ചെയ്തു എടുക്കണം. ഒരു ബൗളിൽ ഐസ് എടുത്തു അതിനു മുകളിൽ ഒരു ബൗൾ വെച്ച് അതിലേക്കു ക്രീം ഒഴിച്ച് ബീറ്റ് ചെയ്യണം (ബീറ്റ് ചെയ്യാൻ എടുക്കുന്ന ബൗൾ ബീറ്ററിൻറെ ബ്ലേഡ് എന്നിവ ഫ്രീസറിൽ വെച്ച് നന്നായി തണുപ്പിച്ചു എടുക്കാൻ മറക്കരുത്).
നന്നായി ബീറ്റ് ചെയ്ത ക്രീമില്ലേക്ക് വാനില എസെൻസ് ചേർത്ത് മിക്സ് ചെയ്യുക. മധുരത്തിന് അനുസരിച്ചു മിൽക്ക് മെയ്ഡ് കൂടി ചേർത്ത് ക്രീം ഒന്ന് കൂടി മിക്സ് ചെയ്യുക. നേരത്തെ തയ്യാറാക്കിയ സോസ് ആവശ്യത്തിന് അനുസരിച്ചു ചേർത്ത് മിക്സ് ചെയ്ത ശേഷം ക്രഷ് ചെയ്ത നട്സ് ചേർത്ത് കൂടി ചേർത്ത് മിക്സ് ചെയ്തു ഒരു എയർ ടൈറ്റ് ആയ പാത്രത്തിൽ ഒഴിച്ച് ഒരു 8 മണിക്കൂർ ഫ്രീസറിൽ വെക്കുക. 8 മണിക്കൂർ കഴിഞ്ഞു ഐസ് ക്രീം പുറത്തെടുത്തു സെർവ് ചെയ്യാം.