ചിക്കൻ, ബീഫ് കട്ട്ലറ്റിനെക്കാളും നല്ല അടിപൊളി ടേസ്റ്റിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ കട്ലറ്റ് റെസിപ്പി. സോയാചങ്ക്സ് ഉപയോഗിച്ച് രുചികരമായ കട്ട്ലെറ്റ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- സോയ ചങ്ക്സ്
- വെളുത്തുള്ളി -15
- പച്ചമുളക് -2
- ഇഞ്ചി -2 കഷ്ണം
- വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ
- സവാള -മൂന്ന്
- ചിക്കൻ മസാല -രണ്ട് ടേബിൾ സ്പൂൺ
- കുരുമുളകുപൊടി -ഒരു ടേബിൾ സ്പൂൺ
- ഗരം മസാല ഒരു ടീസ്പൂൺ
- മഞ്ഞൾപൊടി -അര ടീസ്പൂൺ
- മല്ലിയില
- ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത്
- ചീസ്
- മൈദ വെള്ളം മിക്സ്
- ബ്രെഡ് ക്രബ്സ്
- ഓയിൽ
തയ്യാറാക്കുന്ന വിധം
ആദ്യം സോയ ചങ്ക്സ് ലേക്ക് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. കുറച്ചുസമയം കുതിർത്തതിനു ശേഷം വെള്ളത്തിൽ നിന്നും മാറ്റി നന്നായി പിഴിഞ്ഞെടുക്കാം. ശേഷം മിക്സി ജാറിലിട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കണം. ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർക്കാം. നന്നായി വഴന്നു കഴിഞ്ഞാൽ സവാള ചേർക്കാം. സവാളയും നന്നായി വഴന്നു കഴിഞ്ഞാൽ മസാല പൊടികൾ ചേർക്കാം. എല്ലാം കൂടി മിക്സ് ചെയ്ത് ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം.
അടുത്തതായി വേവിച്ച ഉരുളക്കിഴങ്ങും ക്രഷ് ചെയ്ത സോയ ചങ്ക്സ് ചേർക്കാം. മല്ലിയില കൂടി ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. ഈ മിക്സ് ചൂടാറുമ്പോൾ കുറച്ചു കയ്യിലെടുത്ത് പരത്തുക. ഉള്ളിൽ ഗ്രേറ്റ് ചെയ്ത ചീസ് വെച്ചതിനുശേഷം നന്നായി കവർ ചെയ്ത് കട്ട്ലറ്റ് ഷേപ്പ് ആക്കി എടുക്കുക. ചെയ്തെടുത്ത കട്ലറ്റുകൾ മൈദ വെള്ളം മിക്സിൽ ഒന്നും മുക്കിയതിനു ശേഷം ബ്രെഡ് ക്രുംബ്സ് കോട്ട് ചെയ്യുക. ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം.