ചപ്പാത്തി പരത്തി തിളച്ച വെള്ളത്തിൽ ഇട്ടു തയ്യാറാക്കിയെടുത്ത കുട്ടികൾക്ക് എല്ലാം ഒരുപാട് ഇഷ്ടമാകുന്ന ഒരു റെസിപ്പി. രുചികരമായ ചപ്പാത്തി നൂഡിൽസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഗോതമ്പ് പൊടി
- വെള്ളം
- ഉപ്പ്
- എണ്ണ
- ക്യാപ്സിക്കം
- ക്യാരറ്റ്
- ബ്രോക്കോളി
- ക്യാബേജ്
- ടൊമാറ്റോ സോസ്
- സോയാസോസ്
തയ്യാറാക്കുന്ന വിധം
ആദ്യം ചപ്പാത്തി ഉണ്ടാക്കാം ഗോതമ്പ് പൊടി വെള്ളവും ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കണം. ഒരു പരന്ന പാനിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുക. ഇതിലേക്ക് പരത്തിയെടുത്ത ചപ്പാത്തി ഇട്ടുകൊടുക്കാം. ചപ്പാത്തി നന്നായി പുഴുങ്ങി എടുത്തതിനുശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം. ശേഷം ഇതിനെ ഒന്ന് റോൾ ചെയ്തെടുക്കാം. ശേഷം ഒരു കത്തിയെടുത്ത് ചൈനീസ് ആയി ഒരു സൈഡിൽ നിന്നും കട്ട് ചെയ്തു മാറ്റാം. കട്ട് ചെയ്ത ചപ്പാത്തി കഷണങ്ങൾ തണുത്ത വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാൻ മറക്കരുത്. ഇനി ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം ക്യാപ്സിക്കം, ക്യാരറ്റ്, ബ്രോക്കോളി എന്നിവ ചെറുതായി കട്ട് ചെയ്തത് ചേർക്കാം. കുറച്ചു ക്യാബേജ് കൂടി ചേർക്കാം. ശേഷം ടൊമാറ്റോ സോസ്, സോയാസോസ് എന്നിവ ചേർത്ത് മിക്സ് ചെയ്തതിനു ശേഷം കട്ട് ചെയ്തു വച്ചിരിക്കുന്ന ചപ്പാത്തി ഇതിലേക്ക് ചേർക്കാം. ശേഷം നന്നായി യോജിപ്പിച്ച് ചൂടോടെ വിളമ്പാം.