കുട്ടികൾ വാശിപിടിക്കുമ്പോൾ ഇനി ഇതൊന്ന് തയ്യാറാക്കി കൊടുത്തുനോക്കൂ. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ലോലിപോപ്പ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഓയിൽ
- പഞ്ചസാര
- വെള്ളം
- ലെമൺ ജ്യൂസ്
- സ്പ്രിങ്കിൾസ്
തയ്യാറാക്കുന്ന വിധം
ആദ്യം ചോക്ലേറ്റ് മോൾഡുകൾ ഓയിൽ സ്പ്രഡ് ചെയ്തു മാറ്റിവയ്ക്കാം. ഒരു സോസ് പാൻ അടുപ്പിലേക്ക് വെച്ച് 200 ഗ്രാം പഞ്ചസാരയും, 50 ഗ്രാം വെള്ളവും, ഒരു ടീസ്പൂൺ ലെമൺ ജ്യൂസും ചേർത്തു കൊടുക്കാം. ശേഷം നല്ലതുപോലെ തിളപ്പിക്കണം. പഞ്ചസാര കാരമൽ ആയി കളർ ചേഞ്ച് ആകുന്നത് വരെ തിളപ്പിക്കണം. ശേഷം മോൾഡ് കളിലേക്ക് അല്പാല്പമായി ഒഴിച്ചു കൊടുക്കാം. മുകളിലായി സ്പ്രിങ്കിൾസും ചേർക്കാം. നല്ല കട്ടിയാകുമ്പോൾ എടുത്ത് കഴിക്കാം.