വെറും നാലു ചേരുവകൾ ചേർത്ത് വളരെപെട്ടെന്ന് തയ്യാറാക്കാം അടിപൊളി ചോക്ലേറ്റ് ബോളുകൾ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബിസ്ക്കറ്റുകൾ
- ക്രീം ചീസ്
- ബിസ്ക്കറ്റ് ക്രീം
- ഡാർക്ക് ചോക്ലേറ്റ്
തയ്യാറാക്കുന്ന വിധം
ഇതിനായി 26 കഷ്ണം ബിസ്ക്കറ്റുകൾ ഒരു മിക്സി ജാറിലേക്ക് ചേർത്ത് പൊടിച്ചെടുക്കാം. ഇതിലേക്ക് കാൽ കപ്പ് ക്രീം ചീസും, കാൽ കപ്പ് ബിസ്ക്കറ്റ് ക്രീമും, ചേർത്തുകൊടുത്തു വീണ്ടും ഒന്ന് ബ്ലെൻഡ് ചെയ്യുക. ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കാം. ശേഷം ചെറിയ ബോളുകൾ ആക്കി ട്രേയിൽ നിരത്തി വയ്ക്കുക. ഇത് 10 മിനിറ്റ് ഫ്രീസ് ചെയ്ത് എടുക്കണം. 125 ഗ്രാം ഡാർക്ക് ചോക്ലേറ്റ് ഡബിൾ ബോയിൽ ചെയ്ത് മെൽറ്റ് ചെയ്തെടുക്കുക. തയ്യാറാക്കി വെച്ച ഓരോ ബോളുകളും ചോക്ലേറ്റിൽ മുക്കിയതിനു ശേഷം ട്രേയിൽ വെച്ച് വീണ്ടും തണുപ്പിച്ച് എടുക്കാം. മുകളിലായി ഏതെങ്കിലും ക്രീം സ്പ്രെഡ് ചെയ്തു കൊടുത്ത് കഴിക്കാം.