ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ എന്നും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതുള്‍പ്പടെയുള്ള സംഭവങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയ വിരോധം മൂലമാണെന്ന് ആംആദ്മി പരസ്യമായി അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ആം ആദ്മി അധികാരത്തില്‍ വന്നതു മുതല്‍ കേന്ദ്ര സര്‍ക്കാരുകളുമായി വിവധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. 2013 ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയുമായും 2014 ന് ശേഷം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരുമായി വിവിധ വിഷയങ്ങളില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി അംഗമാണ്.
दिल्लीवालों ने ठाना है
केजरीवाल को भगाना है !#AAP_हटाओ_दिल्ली_बचाओ pic.twitter.com/j5qf1gSeiu— BJP Delhi (@BJP4Delhi) October 28, 2024
ആം ആദ്മി പാര്‍ട്ടിയ്ക്കും, കെജ്രിവാളിനുമെതിരായി ഇപ്പോള്‍ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ രണ്ട് ഓട്ടോറിക്ഷകള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കാണിക്കുന്ന ഒരു ചിത്രം ബിജെപി നേതാക്കള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു: ”കെജ്രിവാള്‍ കോ ഡല്‍ഹി സേ ഭാഗയേംഗേ”. (കെജ്രിവാളിനെ ഡല്‍ഹിയില്‍ നിന്ന് ഓടിക്കും). മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ ഡല്‍ഹിയിലെ തെരുവുകളില്‍ വര്‍ദ്ധിച്ചുവരുന്ന രോഷമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അവര്‍ ഈ ചിത്രം പങ്കിടുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നു, കെജ്രിവാളിനെ പുറത്താക്കാനുള്ള സമയമായി എന്ന അടിക്കുറിപ്പോടെയാണ് ബിജെപി ഡല്‍ഹിയുടെ ഔദ്യോഗിക അക്കൗണ്ട് ചിത്രം പങ്കുവെച്ചത്. ബിജെപി നേതാവ് കപില്‍ മിശ്രയും ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
— Kapil Mishra (@KapilMishra_IND) October 28, 2024
കൂടാതെ, ബിജെപി നേതാവ് ഗൗരവ് പരാശര്‍ ഇത് പങ്കിട്ടു,
दिल्ली की गलियों का है ये हाल, अब नहीं सहेंगे केजरीवाल।
वादों का ढोंग, हकीकत में फेल, अब जनता करेगी अपना खेल।अबकी बार दिल्ली की जनता ने ठाना है, दिल्ली से केजरीवाल को भगाना है। pic.twitter.com/eggVjWoSUE
— Gaurav Parashar (@GauravPrsharBJP) October 28, 2024
ഇത് ഡല്‍ഹിയിലെ തെരുവുകളില്‍ നിന്നുള്ള യാഥാര്‍ത്ഥ ചിത്രമാണെന്ന് വിവിധയാളുകൾ അഭിപ്രായപ്പെട്ടു.
എന്താണ് സത്യാവസ്ഥ?
ഈ ചിത്രമുപയോഗിച്ച് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തി, വിക്കിമീഡിയ കോമണ്‍സില്‍ 2013 ഏപ്രില്‍ 9-ന് സുഭാഷിഷ് പാണിഗ്രഹി അപ്ലോഡ് ചെയ്ത യഥാര്‍ത്ഥ ചിത്രം കണ്ടെത്തി.
യഥാര്‍ത്ഥ ഫോട്ടോയില്‍ കെജ്രിവാളിനെതിരായ മുദ്രാവാക്യം ഇല്ല എന്നത് ശ്രദ്ധേയമാണ്. പകരം, ‘ആയുഷ് ഗുപ്ത, ആകാന്‍ഷ, ഘര്‍ കബ് ആഗേ’ എന്നാണ് എഴുതിയിരിക്കുന്നത്. രാഷ്ട്രീയ സന്ദേശം ഉള്‍പ്പെടുത്തുന്നതിനായി വൈറല്‍ ചിത്രം ഡിജിറ്റലായി മാറ്റി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒറിജിനല്‍ ചിത്രങ്ങളും എഡിറ്റ് ചെയ്ത ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം താഴെ നല്‍കിയിരിക്കുന്ന താരതമ്യത്തില്‍ കാണാന്‍ കഴിയും.
2018 ഫെബ്രുവരിയില്‍ ഫെവിക്കോളും അവരുടെ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഈ ചിത്രം എഡിറ്റ് ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍, ഡല്‍ഹിയിലെ ഓട്ടോറിക്ഷകള്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മുദ്രാവാക്യം വിളിക്കുന്നുവെന്ന് തരത്തില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ആരോ തെറ്റായി സൃഷ്ടിച്ച ചിത്രം ബിജെപിയും അവരുടെ ചില നേതാക്കളും പങ്കിട്ടു.