News

ബസ് കാത്തു നിന്ന വയോധികയെ നിർബന്ധിച്ച് കാറിൽ കയറ്റി, വഴിയിൽ വെച്ച് ആഭരണം കവർന്നു; പ്രതി പിടിയിൽ

വയോധികയെ കാറിൽ തട്ടി കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. അടൂർ മുന്നാളം സ്വദേശി സഞ്ജിത്താണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. ഇന്നലെ പന്തളം മാവേലിക്കര റോഡിൽ വെച്ചാണ് സംഭവമുണ്ടായത്. ബസ് കാത്തു നിന്ന വയോധികയെ വഴി ചോദിച്ച ശേഷം നിർബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന ശേഷം വഴിയിൽ ഇറക്കി വിട്ടു. ഇവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Latest News