നമ്മുടെ രാജ്യത്ത് വർക്ക് ഫ്രം ഹോം എന്ന ആശയം കൂടുതലായും വരുന്നത് കോവിഡ് വലിയതോതിൽ വർദ്ധിച്ചതിനുശേഷമാണ് കോവിഡ് കാലഘട്ടത്തിനുശേഷം പലരും എന്നൊരു രീതിയിലേക്ക് മാറി എന്നാൽ വർക്ക് ഫ്രം ഹോം എന്ന രീതി വളരെ നല്ലതാണെന്ന് പറയുന്നവരുണ്ട് സത്യത്തിൽ ഇത് നല്ലതാണോ.? വർക്ക് ഫ്രം ഹോം നൽകുന്ന ഒട്ടുമിക്ക കമ്പനികളും ആഴ്ചയിൽ അഞ്ച് ദിവസം ജോലി കൊടുക്കുകയും ബാക്കിയുള്ള ദിവസങ്ങളിൽ ഓഫീസിൽ എത്താൻ ആവശ്യപ്പെടുകയും ആണ് ചെയ്യുന്നത്
എന്നാൽ അടുത്തകാലത്ത് കണ്ടുപിടിച്ച ചില പഠനങ്ങൾ മനസ്സിലാക്കുന്നത് വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകളുടെ മാനസികാരോഗ്യം വളരെ മോശമാണ് എന്നാണ്. ഓഫീസിലെത്തി ജോലി ചെയ്യുന്ന ആളുകളെ വച്ച് നോക്കുമ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾ വളരെയധികം സ്ട്രെസ്സും ടെൻഷനും അനുഭവിക്കുന്നുണ്ട് അവരുടെ മാനസികാരോഗ്യം നല്ല നിലയിൽ അല്ല എന്നും കൂടുതലാളുകളും ഡിപ്രഷൻലേക്ക് അടക്കം പോവുകയാണ് എന്നും മനസ്സിലാക്കാൻ സാധിക്കുന്നു.
ഓഫീസിൽ പോയി ജോലി ചെയ്യുന്നത് തന്നെയാണ് മാനസിക ആരോഗ്യത്തിന് മികച്ച പോംവഴി എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുവാൻ സഹപ്രവർത്തകരുമായുള്ള ബന്ധവും ജോലിയിലെ ലക്ഷ്യബോധവും വളരെയധികം സഹായിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഒരു വ്യക്തി ഒറ്റപ്പെട്ട അവസ്ഥയിലാണ് ജോലി ചെയ്യുന്നത് അതുകൊണ്ടുതന്നെ അവർ മികച്ച രീതിയിൽ ജോലി ചെയ്യുന്നില്ല. 65 രാജ്യങ്ങളിൽ നിന്നുള്ള 54000 ആളുകൾ പങ്കെടുത്ത ഒരു പഠനത്തിലാണ് ഈ കാര്യങ്ങൾ മനസ്സിലാക്കുന്നത്
Story Highlights ; work from home is not good