ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയ യുവതിക്ക് ജയിൽ ശിക്ഷ. ഓൺലൈനിൽ പരിചയപ്പെട്ട യുവാവിന്റെ നിർദേശ പ്രകാരം 90 ലക്ഷം ഡോളർ ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഈ ക്രൂരകൃത്യം. അമേരിക്കയിലാണ് സംഭവം. 23 വയസ്സുള്ള ഡെനാലി ബ്രെമറിനെയാണ് കോടതി 99 വർഷം തടവിന് അലാസ്ക ഡിപ്പാർട്ട്മെന്റ് ഓഫ് ലോ ശിക്ഷിച്ചത്. തൻ്റെ ഉറ്റസുഹൃത്തായ സിന്തിയ ഹോഫ്മാനെ (19) വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഡെനാലി ഓൺലൈനിൽ യുവാവിനെ പരിചയപ്പെട്ടു.ഇവർ നിരന്തരം ഓൺലൈനിൽ ബന്ധപ്പെട്ട് തുടങ്ങി. താൻ സമ്പന്നനാണെന്നും ഡെനാലി തെരഞ്ഞെടുക്കുന്ന ഒരാളെ കൊലപ്പെടുത്തിയാൽ 9 മില്യൺ ഡോളർ നൽകാൻ തയ്യാറാണെന്നും വാഗ്ദാനം ചെയ്തു. 21 കാരനായ ഡാരിൻ ഷിൽ മില്ലർ എന്നായാളാണ് യുവതിക്ക് വൻതുക വാഗ്ദാനം നൽകി ക്യാറ്റ്ഫിഷ് ചെയ്തത്. 2019 ജൂണിൽ ഡെനാലി സുഹൃത്തായ സിന്ദിയയെ വെടിവെച്ച് കൊലപ്പെടുത്തി.
കൊലപാതകം വീഡിയോ ചിത്രീകരിച്ചും ഫോട്ടോയെടുത്തും സ്നാപ് ചാറ്റിൽ അയച്ചു. സുഹൃത്തുക്കളായ കെയ്ഡൻ മക്കിൻ്റോഷ്, കാലേബ് ലെയ്ലാൻഡ് എന്നിവരും പ്രതികളായിരുന്നു. കോർട്ട് ടിവിയുടെ ‘ഇൻ്റർവ്യൂ വിത്ത് എ കില്ലർ’ എന്ന എപ്പിസോഡിലാണ് യുവതി കൊലപാതകം പരസ്യമായി വെളിപ്പെടുത്തിയത്.