ശരീരത്തിനോടൊപ്പം തന്നെ മനസ്സും ആരോഗ്യത്തോടെ ഇരുന്നെങ്കിൽ മാത്രമേ മികച്ച രീതിയിൽ ഒരു മനുഷ്യശരീരം നിലനിൽക്കുകയുള്ളൂ. മുതിർന്നവരിലും കുട്ടികളിലും എല്ലാം വലിയതോതിൽ കണ്ടുവരുന്ന ഒന്നാണ് ഓർമ്മക്കുറവ് എന്നത്. പല കാര്യങ്ങൾ കൊണ്ടും ഓർമ്മക്കുറവ് ഉണ്ടാവാം. അതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് തലച്ചോറ് തന്നെയാണ് മസ്തിഷ്ക വ്യായാമത്തിൽ ശ്രദ്ധ ജലത്തിൽ ഇല്ലായെങ്കിൽ ബുദ്ധി കുറയുന്നതായി കാണാൻ സാധിക്കും മികച്ച ഓർമ്മ ശക്തിക്ക് ചില കാര്യങ്ങൾ നമ്മൾ ജീവിതത്തിൽ കൊണ്ടുവരണം
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണം നമ്മൾ കഴിക്കുക എന്നത് തന്നെയാണ് എന്നാൽ അതിനുമുപരി മറ്റു ചില കാര്യങ്ങൾ കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് പ്രധാനമായി ചെയ്യേണ്ടതാണ് നടത്തം എന്നത് ഒരു വ്യക്തി എത്രത്തോളം നടക്കുന്നു അത്രത്തോളം ആ വ്യക്തിയിൽ ഓർമ്മശക്തിയും ബുദ്ധിയും വർദ്ധിക്കും എന്നും യുവത്വം നിലനിർത്തപ്പെടും എന്നുമാണ് കണ്ടുപിടിച്ചിരിക്കുന്നത് ഒരു ദിവസം ഒരു ആയിരം സ്റ്റെപ്പ് എങ്കിലും നടക്കണം
മറ്റൊന്ന് ഇലക്കറികൾ ധാരാളം കഴിക്കുക എന്നതാണ് ഇലക്കറികളിൽ ഓർമ്മ ശക്തിക്കും ബുദ്ധിവളർച്ചയ്ക്കും ആവശ്യമായിട്ടുള്ള പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട് ഇത് കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക മറ്റൊന്ന് ഒരുപാട് ടെൻഷൻ അടിക്കാതിരിക്കുക എന്നതാണ് ബിപിയുടെ അളവ് കൃത്യമായ അളവിൽ നിലനിർത്തിയില്ല എങ്കിൽ ഇത് മാനസികാവസ്ഥയിൽ വലിയ തോതിലുള്ള മാറ്റങ്ങൾ ഉണ്ടാകും ഇത് ഓർമ്മശക്തി കുറയുവാനുള്ള കാരണമായി മാറും. കൃത്യമായ രീതിയിൽ ഉറക്കം ലഭിച്ചില്ല എങ്കിലും അത് ഓർമ്മശക്തിയെ വളരെ സാരമായ നിലയിലാണ് ബാധിക്കുന്നത്
Story Highlights ; memory boosting