ഒരു വ്യക്തിക്ക് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് ഉറക്കം എന്നത് ഒരാളുടെ ശരീരത്തിൽ എട്ടുമണിക്കൂർ ഉറക്കം അത്യാവശ്യമായ ഘടകമാണെന്ന് പലർക്കും അറിയാവുന്ന ഒരു വസ്തുത തന്നെയാണ്. എന്നാൽ ഉറക്കത്തെ കുറിച്ചുള്ള ചില സൈക്കോളജികൾ പലർക്കും അറിയില്ല അത് എന്തൊക്കെയാണെന്ന് ഒന്നു മനസ്സിലാക്കി വെക്കുന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. നമ്മുടെ മനുഷ്യശരീരം രൂപകല്പന ചെയ്തിരിക്കുന്നത് നീണ്ട ഇടവേളയില്ലാത്ത എട്ടുമണിക്കൂർ ഉറങ്ങണം എന്ന രീതിയിലല്ല ഇടവേളയെടുത്ത് നാലുമണിക്കൂർ ഇടവിട്ട് ഉറങ്ങുക എന്ന രീതിയിലാണ്
ഒരു വ്യക്തി സാധാരണ ഗതിയെക്കാൾ കൂടുതൽ നേരം ഉറങ്ങുകയാണ് എന്നുണ്ടെങ്കിൽ അയാൾ വളരെയധികം സങ്കടത്തിലാണ് എന്നാണ് സൈക്കോളജി പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത് നമ്മൾ പുതിയൊരു സ്ഥലത്ത് ആദ്യമായി ഉറങ്ങാൻ കിടക്കുകയാണെന്ന് വയ്ക്കുക അപ്പോൾ നമ്മുടെ ബ്രെയിൻ സ്ഥിരമായി ഉറങ്ങുന്ന സ്ഥലമല്ല അതൊന്ന് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കി എടുക്കും അതുകൊണ്ട് കൂടുതൽ സമയം ഉണർന്നിരിക്കുകയും ചെയ്യും
അതുകൊണ്ടാണ് പലപ്പോഴും പുതിയ സ്ഥലങ്ങളിൽ ആളുകൾക്ക് പെട്ടെന്ന് ഉറങ്ങാൻ സാധിക്കാതെ വരുന്നത്. ഒരു വ്യക്തിയുടെ മാനസികാരോഗ്യം മികച്ച എന്നുണ്ടെങ്കിൽ ഏകദേശം എട്ടുമണിക്കൂർ എങ്കിലും ഒരു വ്യക്തി ഉറങ്ങേണ്ടത് അത്യാവശ്യമാണ് രാത്രിയിൽ ഒരുപാട് സമയം ഉണർന്നിരിക്കുന്നത് ഒരു വ്യക്തിയിൽ പലതരത്തിലുള്ള സ്വഭാവ മാറ്റങ്ങൾ ഉണ്ടാക്കും എന്നും തുടർച്ചയായി ഉറങ്ങാതിരിക്കുന്നത് ഡിപ്രഷൻ അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും എന്നതും പലർക്കും അറിയില്ല