Incident of beating and scratching a detained suspect: Court sentences DySP and retired SI
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി(1) ആണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. തമിഴ്നാട് രാജപാളയം സ്വദേശിയാണ് കേസിലെ പ്രതി. ശിക്ഷാവിധി ഈ മാസം ഏഴിന് പ്രഖ്യാപിക്കും. 2021 ഏപ്രിൽ 5 നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. അഞ്ച് വയസുകാരിയായ തമിഴ് ബാലികയെയാണ് രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തിൽ 66 മുറിവുകളാണ് ഉണ്ടായിരുന്നത്. തുടർച്ചയായ മർദനമായിരുന്നു മരണകാരണം.
അതിനിടെ, കേസിൻ്റെ വിചാരണ വേളയിൽ പ്രതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. അതിക്രൂരമായ കൊലപാതകത്തിൽ മൂന്നുവർഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതി കുറ്റക്കാരനെന്ന് വിധിച്ച കോടതി ഈ മാസം 7നാണ് ശിക്ഷ വിധിക്കുക.
കുട്ടിയെ രണ്ടാനച്ഛനെ ഏൽപ്പിച്ചശേഷമാണ് അമ്മ വീട്ടുജോലിക്ക് പോയിരുന്നത്. കുഞ്ഞിനെ ഇല്ലാതാക്കാനുള്ള രണ്ടാനച്ഛന്‍റെ ക്രൂരതയായിരുന്നു കൊലപാതകത്തിന് പിന്നിൽ. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ടോടിയ പ്രതിയെ പിറ്റേന്ന് പത്തനംതിട്ട പൊലീസ് പിടികൂടുകയായിരുന്നു.