Kerala

‘അസോസിയേഷൻ ഒരു മാഫിയ, പ്രതികരിക്കുന്നവരെ പുറത്താക്കുന്നത് ആദ്യ നടപടിയല്ല’; സാന്ദ്ര തോമസ് – sandra thomas accuses producers association of mafia

എസ്ഐടിയുടെ മുന്നിൽ പരാതി കൊടുത്തു എന്നടിസ്ഥാനത്തിലാണ് എന്നെ ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്

നിർമാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. അസോസിയേഷൻ ഒരു മാഫിയ ആണെന്നും ഇവിടെ പവർ ഗ്രൂപ്പ് ഉണ്ടെന്നതിന്റെ തെളിവാണ് തന്റെ പുറത്താക്കൽ നടപടിയെന്നും താരം വ്യക്തമാക്കി.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും വളരെ മോശം അനുഭവം എനിക്കുണ്ടായി. അതിനെതിരെ ഞാൻ പ്രതികരിച്ചു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ല. പ്രതികരിക്കുന്നവരെ പുറത്താക്കുക എന്നത് ആദ്യത്തെ നടപടിയല്ല. എനിക്കുമുൻപ് പുറത്താക്കിയ ഒരുപാട് നിർമ്മാതാക്കളുണ്ട്. എല്ലാ നിർമ്മാതാക്കൾക്കും അവർക്കെതിരെ മിണ്ടാൻ ഭയമാണ്. അസോസിയേഷന്റെ ഭാരവാഹികളായ വ്യക്തിത്വങ്ങളെല്ലാം പല രാഷ്ട്രീയ സംഘടനകളിലും ഉന്നത സ്ഥാനത്തിരിക്കുന്നവരാണ്. പണമുള്ളവരും രാഷ്ട്രീയ സ്വാധീനമുള്ളവരാണ് അതുകൊണ്ട് അവർ ആരെയും ഭയക്കുന്നില്ല. എസ്ഐടിയുടെ മുന്നിൽ പരാതി കൊടുത്തു എന്നടിസ്ഥാനത്തിലാണ് എന്നെ ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. എന്നെപ്പോലെയൊരു പ്രൊഡ്യൂസറിനെ വരെ നിശബ്ദയാക്കാൻ കഴിയുമെങ്കിൽ മറ്റുള്ളവർക്കുള്ളൊരു മുന്നറിയിപ്പ് അല്ലേ ഇത്? ഇനിയാരും മുന്നോട്ട് വരരുത് എന്നല്ലേ അവർ പറയുന്നതെന്നും സാന്ദ്ര പ്രതികരിച്ചു.

എന്ത് വിലക്കുകൾ ചെയ്താലും സിനിമകൾ ചെയ്യുമെന്നും സാന്ദ്ര പറഞ്ഞു.

STORY HIGHLIGHT: sandra thomas accuses producers association of mafia