Recipe

മത്തി മാങ്ങ ഇട്ട് കറി വെച്ചത് കഴിച്ചിട്ടുണ്ടോ.?

ചേരുവകൾ

മത്തി – 5
ചെറിയ ഉള്ളി -5
മഞ്ഞൾ -1 1/2 tsp
തക്കാളി -1
പച്ചമുളക് -2 നീളത്തിൽമുറിച്ചത്
മുളക് പൊടി -2 tsp
മല്ലി പൊടി -1tsp
മാങ്ങ -1 പുളിഉള്ളത്
ഇഞ്ചി -1 കഷ്ണം
ഉപ്പ് ആവശ്യതിന്നു
വെള്ളം -1 1/2 kappe
എണ്ണ -2 tsp
തേങ്ങ – തേങ്ങയുടെ പാൽ അല്ലെങ്കിൽ തേങ്ങാ അരച്ചത് 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ചട്ടി ചൂടാക്കി എണ്ണ ഒഴിച്ചു ഉലുവ പൊട്ടിക്കുക ശേഷം ചെറിയ ഉള്ളി കുഞ്ഞായി അരിഞ്ഞത് വഴറ്റുക. ഉള്ളി വാടിയതിനു ശേഷം തക്കാളി വഴറ്റുക. ഇഞ്ചി ഒരു കഷ്ണം വേണേൽ ഇഡാം. ഇനി മഞ്ഞൾ, മുളക്, മല്ലി ഇവയുടെ പോടി ഇട്ടു കൊടുക്കുക. നല്ലണം എണ്ണ തെളിഞ്ഞാൽ മാങ്ങ ഇട്ട് വഴറ്റുക. ശേഷം ഒരു കപ്പ് വെള്ള വും ഉപ്പും ചേർത്ത് തിളയ്ക്കുമ്പോൾ മത്തിയും ഉപ്പും ഇട്ട് വേവിക്കുക. മീൻ വെന്തു വറ്റി തുടങ്ങു മ്പോൾ തേങ്ങാ അരച്ചത് ചേർത്ത് കൊടുക്കുക.ഒരു തിള വന്നാൽ കറിവേപ്പില ഇട്ട് ഇറക്കി  വെക്കുക.