World

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളിൽ ട്രംപിന് മുന്നേറ്റം | American presidential election

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നിൽ. രണ്ട് സംസ്ഥാനങ്ങളില്‍ ട്രംപ് ജയിച്ചു. കെന്റക്കി, ഇൻഡ്യാന സംസഥാനങ്ങളിലാണ് ട്രംപ് മുന്നിൽ. ഇൻഡ്യാനയിൽ 11 ഇലക്ടറൽ വോട്ടും കെന്‌റക്കിയിൽ 8 വോട്ടുമാണ് ട്രംപ് ഇതുവരെ നേടിയത്.

വെർമാന്‍റില്‍ കമല ഹാരിസ് സ്വിങ് സ്റ്റേറ്റുകളിലും വോട്ടെണ്ണൽ തുടങ്ങി. വെർമാന്‍റില്‍ കമല ഹാരിസാണ് മുന്നിൽ. 3 ഇലക്ടറൽ വോട്ട് ഇവിടെ കമല നേടി. ചൊവ്വാഴ്ച വൈകിട്ട് 4.30ന് (IST) ആരംഭിച്ച വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ ഏകദേശം 6.30 വരെ (IST) തുടരും.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് വൈറ്റ് ഹൗസിലേക്ക് രണ്ടാം തവണയും വിജയിക്കാൻ ശ്രമിക്കുമ്പോൾ, നിലവിലെ വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് നോമിനിയുമായ ഹാരിസ് യുഎസിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. അരിസോണ, നെവാഡ, ജോർജിയ, നോർത്ത് കരോലിന, വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളാണ് വിധി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഇരുവർക്കും പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിക്കാൻ കുറഞ്ഞത് 270 ഇലക്ടറൽ വോട്ടുകൾ ആവശ്യമാണ്.