ഇന്ന് നമുക്ക് പൊടിയരി കൊണ്ട് എങ്ങിനെ ഉപ്പുമാവ് തയ്യാറാക്കാമെന്ന് നോക്കാം. ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പൊടിയരി – ഒരു കപ്പ്
- സവാള – ഒരെണ്ണം
- പച്ചമുളക് – രണ്ടെണ്ണം
- ഇഞ്ചി – ഒരു ചെറിയ കഷണം
- ക്യാരറ്റ് – ഒരു കഷണം
- ബീന്‍സ് – മൂന്നെണ്ണം
- ഗ്രീന്‍ പീസ് -ഒരു പിടി
- കടുക് – ഒരു ടിസ്പൂണ്‍
- ഉഴുന്ന് പരിപ്പ് – ഒരു ടിസ്പൂണ്‍
- കറിവേപ്പില – ഒരു തണ്ട്
- ഉപ്പു – ആവശ്യത്തിന്
ആദ്യം തന്നെ പൊടിയരി നന്നായി കഴുകി വെള്ളം വാലാന്‍ ഒരു അരിപ്പ പാത്രത്തില്‍ വയ്ക്കണം
- അടുത്തതായി ഇഞ്ചി – ഒരു ചെറിയ കഷണം
- ക്യാരറ്റ് – ഒരു കഷണം
- ബീന്‍സ് – മൂന്നെണ്ണം
- ഗ്രീന്‍ പീസ് -ഒരു പിടി
ഇതെല്ലാം കൂടി ഒന്ന് അല്പം ഉപ്പിട്ട് വേവിച്ചു വയ്ക്കുക.
തയ്യാറാക്കുന്ന വിധം
അതിനുശേഷം സവാള പൊടിയായി അരിഞ്ഞു എടുക്കണം. പച്ചമുളകും,ഇഞ്ചിയും കൂടി ഇങ്ങിനെ പൊടിയായി അരിഞ്ഞു വയ്ക്കുക. അതിനുശേഷം രണ്ടു കപ്പു വെള്ളം നന്നായി തിളപ്പിക്കാന്‍ വയ്ക്കുക. ഇനി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിനു ശേഷം ഒരു ടിസ്പൂണ്‍ ഉഴുന്ന് ഇട്ടു പൊട്ടിക്കുക. ഇനി കറിവേപ്പില, വറ്റല്‍ മുളക് രണ്ടെണ്ണം ഒന്ന് ചെറുതാക്കി ഇട്ടു മൂപ്പിക്കുക. ഇനി ഇതിലേയ്ക്ക് പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും ഇഞ്ചിയും കൂടി ചേര്‍ത്ത് പച്ചമണം മാറും വരെ വഴറ്റുക.
ഇനി ഇതിലേയ്ക്ക് കഴുകി വാരി വച്ചിരിക്കുന്ന പൊടിയരി ഇട്ടു കുറച്ചു സമയം വറുക്കുക. അതിനു ശേഷം വേവിച്ച പച്ചക്കറികള്‍ കൂടി ഇതിലേയ്ക്ക് ഇടണം അതിനു ശേഷം ഇതിലേയ്ക്ക് രണ്ടു കപ്പു തിളപ്പിച്ച വെള്ളം ഒഴിച്ച് കൊടുക്കണം. ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. ഇത് നന്നായി തിളച്ചു അരി വേവാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു വച്ച് ഇളക്കണം വെള്ളം നന്നായി വറ്റുന്നത് വരെ വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക. നന്നായി വെള്ളം വലിഞ്ഞു കഴിയുമ്പോള്‍ ഇറക്കി വയ്ക്കാം. രുചികരമായ പൊടിയരി ഉപ്പുമാവ് റെഡി.