കറ്റാർവാഴ വെച്ച് ചട്ണി തയ്യാറാക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. വളരെ എളുപ്പത്തിൽ രുചികരമായ ഈ ചട്ണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കറ്റാർ വാഴ – അര കപ്പ്
- ചെറിയ ഉള്ളി – 10
- തക്കാളി – 1
- വെളുത്തുള്ളി – 4 അല്ലി
- തേങ്ങ – അര കപ്പ്
- കടലപരിപ്പ് – 1 ടേബിൾസ്പൂൺ
- ഉഴുന്ന് പരിപ്പ് – 1 ടേബിൾസ്പൂൺ
- കായം – 2 നുള്ള്
- ചുവന്നുമുളക് – 2
- എണ്ണ – ഒരു ടീസ്പൂൺ
- ഉപ്പ്
താളിക്കാൻ
- എണ്ണ – 1 ടീസ്പൂൺ
- ചുവന്നുമുളക് – 2
- കറിവേപ്പില
- കടുക് – അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി 2 ഉണക്കമുളക് നന്നായി മൂപ്പിച്ചു മാറ്റി വയ്ക്കുക. പാനിൽ കടലപരിപ്പ്, ഉഴുന്ന് പരിപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിൽ ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക, ഒപ്പം ഒരു തക്കാളി ചേർക്കം. ഇതിൽ കറ്റാർ വാഴ ചേർത്ത് ചെറുതായി ഒന്ന് വഴറ്റുക. ശേഷം കായപൊടി ചേർക്കുക, ഒപ്പം തേങ്ങ ചിരകിയത് കൂടെ ചേർത്ത് ഗ്യാസ് ഓഫ് ചെയ്യാം. തണുത്ത ശേഷം നന്നായി അരയ്ക്കുക. കടുക് താളിക്കാനായി ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ഉണക്കമുളക് കറിവേപ്പില എന്നിവ മൂപ്പിച്ചു ചട്ണിയിൽ ചേർക്കാം.