രുചികരമായ സ്പാനിഷ് ഓംലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വളരെപെട്ടെന്ന് ആർക്കും തയ്യാറാക്കാവുന്ന ഒന്നാണിത്. എങ്ങനെയെന്നല്ലേ? വരൂ നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉരുളകിഴങ്ങ് വലുത് -1
- സവാള -1
- ക്യാബേജ് -1 കപ്പ്
- ഓയിൽ -1/4 കപ്പ്
- ഉപ്പ് മുട്ട -3
- കുരുമുളക് പൊടി -1/2 tsp
- മല്ലിയില, പുതിനായില
- ചീസ് -1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഉരുളകിഴങ്ങു കഷ്ണങ്ങൾ ചേർത്ത് ഫ്രൈ ചെയ്യുക. ശേഷം സവാള ചേർത്ത് വഴറ്റണം. അടുത്തതായി കാബ്ബജ് ചേർത്ത് നന്നായി വേവിക്കണം. ശേഷം ചൂട് പോവാൻ മാറ്റി വയ്ക്കുക. ഒരു ബൗളിൽ മുട്ടയും ഉപ്പും കുരുമുളകും ചേർത്ത് മിക്സ് ചെയ്യണം. അതിലേക്ക് വേവിച്ച പച്ചക്കറികൾ കൂടി ചേർത്ത് മിക്സ് ചെയ്ത് ചൂടായ പാനിലേക്ക് പകുതി ഒഴിക്കുക. ഇനി അതിനു മുകളിൽ ചീസ് ചേർക്കാം. വീണ്ടും എഗ്ഗ് മിക്സ് ചേർത്ത് ഫിൽ ചെയ്യണം. ഇനി ലോ ഫ്ലെമിൽ നന്നായി വേവിച്ചു എടുക്കണം.