തിരക്കുപിടിച്ച പ്രഭാതങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന ഒരു ഈസി ബ്രേക്ഫാസ്റ്റ് നോക്കിയാലോ? വളരെ ടേസ്റ്റിയും സ്പോഞ്ചിയുമായ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചരി
- തൈര്
- റവ
- എണ്ണ
- കടുക്
- ജീരകം
- പച്ചമുളക്
- ഇഞ്ചി
- മല്ലിയില
- ഉപ്പ്
- ബേക്കിംഗ് സോഡ
തയ്യാറാക്കുന്ന വിധം
ഇത് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി എടുത്ത് നന്നായി കഴുകിയതിനു ശേഷം ഒരു മണിക്കൂർ കുതിർക്കാൻ വയ്ക്കുക, ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റി ഒരു കപ്പ് തൈര് ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം. ഇതിലേക്ക് അഞ്ച് ടേബിൾസ്പൂൺ റവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുകിട്ട് പൊട്ടിച്ച്, ജീരകം, പച്ചമുളക്, ഇഞ്ചി, മല്ലിയില, എന്നിവ ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം ഈ മാവിലേക്ക് ചേർത്തുകൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ബേക്കിംഗ് സോഡ കൂടി ചേർത്ത് മിക്സ് ചെയ്യാം. ഒരു പരന്ന പാത്രം എണ്ണ പുരട്ടി എടുത്തതിന് ശേഷം ഈ മാവ് ഒഴിച്ച് ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക. ഇനി മുറിച്ചെടുത്ത് ഉപയോഗിക്കാം.