Recipe

സാധാരണ പൊറോട്ട കഴിച്ച് മടുത്തോ? എങ്കിൽ മസാല പൊറോട്ട തയ്യാറാക്കിനോക്കൂ

സാധാരണ പൊറോട്ട കഴിച്ച് മടുത്തെങ്കിൽ ഗോതമ്പ് പൊടികൊണ്ട് ഇതുപോലെ ഉണ്ടാക്കിനോക്കൂ. നിങ്ങൾക്കിത് തീർച്ചയായും ഇഷ്ടമാകും.

ആവശ്യമായ ചേരുവകൾ

  • എണ്ണ
  • ജീരകം
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • സവാള
  • മഞ്ഞൾപൊടി
  • മുളക് പൊടി
  • മസാലപ്പൊടി
  • ഉരുളക്കിഴങ്ങ്
  • ഉപ്പ്
  • ഗോതമ്പ് പൊടി
  • വെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് ജീരകം ചേർത്ത് പൊട്ടിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക. അടുത്തതായി സവാള ചേർക്കാം, നന്നായി വഴന്നു വരുമ്പോൾ പൊടികൾ ചേർക്കാം. 1/4 ടീസ്പൂൺ മഞ്ഞൾപൊടി, 1 ടീസ്പൂൺ മുളക് പൊടി അര ടീസ്പൂൺ മസാലപ്പൊടി എന്നിവ ചേർത്ത് കൊടുക്കാം. നന്നായി മിക്സ്‌ ചെയ്തു കഴിഞ്ഞു ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് ചേർക്കാം. ഉപ്പ് കൂടെ ചേർത്ത് നന്നായി യോജിപ്പിച് കഴിഞ്ഞ് തീ ഓഫ് ചെയ്യുക.

ഒരു ബൗളിൽ 2 കപ്പ്‌ ഗോതമ്പ് പൊടി എടുക്കാം. ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്തു വെള്ളം ഒഴിച്ച് കുഴച് സോഫ്റ്റ് മാവാക്കി മാറ്റം. കുറച്ചു എണ്ണ തൂവി കൊടുക്കാം. മാവിനെ വലിയ ഉരുളകളാക്കി മാറ്റം, ഓരോന്നും എടുത്തു ചെറുതായി പരത്തി അകത്തു ഫില്ലിംഗ് വയ്ക്കണം. ശേഷം മടക്കി ഫോൾഡ് ചെയ്തു വീണ്ടും പരത്തുക. ഇനി പാനിൽ നെയ് തടവി ചുട്ട് എടുക്കാം.