ഇനി ദോശ ഉണ്ടാക്കുമ്പോൾ ഉഴുന്ന് വേണ്ട പകരം ഇതു മതി, അതെ നല്ല രുചികരമായ സോഫ്റ്റ് ദോശ തയ്യാറാക്കാൻ ഇനി അവൾ മതി. എങ്ങനെയാണെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പച്ചരി
- ഉലുവ
- വെള്ളം
- അവൽ
- തൈര്
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് രണ്ട് ഗ്ലാസ് പച്ചരി ചേർത്തു കൊടുക്കാം, കൂടെ ഒരു ടീസ്പൂൺ ഉലുവയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് 3 മണിക്കൂർ കുതിർക്കുക. ഒരു കപ്പ് അവലും, ഒന്നര കപ്പ് തൈരും മിക്സ് ചെയ്ത്ഒരു മണിക്കൂർ കുതിർക്കണം. ശേഷം അരിയും, അവിലും ഒരുമിച്ച് ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കാം. ഇതിനെ ഒരു പാത്രത്തിൽ മൂടിവെച്ച് മൂന്നു മണിക്കൂർ മാറ്റിവെക്കണം. ശേഷം എടുത്ത് ഉപ്പും ചേർത്ത് നല്ല പഞ്ഞി പോലുള്ള ദോശ തയ്യാറാക്കാം.