വഴുതനങ്ങ ചമ്മന്തി കഴിച്ചിട്ടുണ്ടോ? വഴുതന ചുട്ടെടുത്ത് കാന്താരി മുളകും ചെറിയുള്ളിയുമെല്ലാം ഇടിച്ചു ചേർത്ത ഈ ചമ്മന്തി ചോറിനും ചപ്പാത്തിക്കുമെല്ലാമൊപ്പം കഴിക്കാൻ കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു വയലറ്റ് വഴുതനങ്ങ എടുത്ത് ഒരു കത്തി ഉപയോഗിച്ച് നീളത്തിൽ ആഴത്തിൽ വരഞ്ഞു കൊടുക്കുക. ഒരു വഴുതനങ്ങക്ക് ചുറ്റും മൂന്നോ നാലോ വരകൾ വരയ്ക്കാം. ഇതിനുള്ളിലേക്ക് വെളുത്തുള്ളി, കാന്താരി മുളക്, ചെറിയ ഉള്ളി എന്നിവ കുത്തി നിറയ്ക്കുക. ഇനി ഗ്യാസ് ഓൺ ചെയ്ത് ചെറിയ തീയിൽ വഴുതനങ്ങ നല്ലതുപോലെ ചുട്ടെടുക്കണം. വിറകടുപ്പിൽ കനൽ ഉണ്ടെങ്കിൽ കനലിൽ ചുട്ടെടുത്താലും മതി. തൊലി കളഞ്ഞതിനുശേഷം ഒരു ഇടിക്കല്ലിലേക്ക് ഇട്ട് കൊടുത്തു നന്നായി ചതക്കുക. ഒരു ചെറുനാരങ്ങ പിഴിഞ്ഞ് കൊടുക്കാൻ മറക്കരുത്. കൂടെ ഉപ്പും ചേർക്കണം. നന്നായി ചതച്ചു കഴിഞ്ഞാൽ വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്ത് കഴിക്കാം.