Short Films

മോഹന്‍ലാലിനൊപ്പം അമല്‍ ഡേവിസും… അഖില്‍ സത്യന്‍ ഫേസ്ബുക്ക് സ്റ്റോറിയില്‍ കുറിച്ചത്

മോഹന്‍ലാലിനൊപ്പം അമല്‍ ഡേവിസും...

ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നതായി സത്യന്‍ അന്തിക്കാട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. ‘ഹൃദയപൂര്‍വം’ എന്ന ചിത്രത്തില്‍ സംഗീതും ഉണ്ടെന്ന് അഖില്‍ സത്യനാണ് അറിയിച്ചത്. ഫെയ്‌സ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രേലു എന്ന ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ ഏറ്റെടുത്ത നടനാണ് സംഗീത് പ്രതാപ്. എഡിറ്റര്‍ കൂടിയായ സംഗീത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിന്നര്‍ കൂടിയാണ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു തിയറ്ററിലെത്തിയപ്പോള്‍ സിനിമാപ്രേമികള്‍ ഹിറ്റാക്കിമാറ്റിയ ഡയലോഗുണ്ട് ‘ഈ അമല്‍ ഡേവിസ് ആള് കൊള്ളാലോ’, ‘അമല്‍ ഡേവിസ് ആളൊരു രസികന്‍ തന്നെ’ എന്നിവ. എന്നാല്‍ 2023ലെ സംസ്ഥാന പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞതോടെ അതേ ഡയലോഗുമായി ആരാധകരും നമ്മുടെ ‘അമല്‍ ഡേവിസി’ന്റെ പിന്നാലെ കൂടിയിരിക്കുകയാണ്. എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്റെ അസോഷ്യേറ്റ് ആയി പ്രവര്‍ത്തിക്കുന്ന സമയത്ത് തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്‌പോട്ട് എഡിറ്റര്‍ ആയിരുന്നു സംഗീത്. ആ സെറ്റില്‍ വച്ചാണ് പ്രേമലുവിന്റെ സംവിധായകന്‍ എ.ഡി.ഗിരീഷുമായി പരിചയം. ഹൃദയത്തിലൂടെയാണ് സംഗീത് ആദ്യമായ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. നന്നായി മിമിക്രിയും കൈവശമുണ്ട് നമ്മുടെ ‘അമല്‍ ഡേവിസിന്’. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് എന്ന ചിത്രത്തിലും എഡിറ്ററായിരുന്നു സംഗീത്. ചെറായി ആണ് സംഗീതിന്റെ നാട്. അച്ഛന്‍ പ്രതാപ് കുമാര്‍ സിനിമയില്‍ ക്യാമറാമാന്‍ ആയിരുന്നു. തൂവാനത്തുമ്പികള്‍, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങിയവയിലും പണ്ടത്തെ ഐവി ശശി, ജോഷി സിനിമകളിലുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റുമായെത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാടിന്റെ മക്കളും സംവിധായകരുമായ അഖില്‍ സത്യനും അനൂപ് സത്യനും. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും നില്‍ക്കുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്. ഒരു സൂപ്പര്‍ ഫണ്‍ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം ഓണ്‍ ദി വേ എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ വിശേഷം അഖില്‍ പങ്കുവെച്ചത്. അച്ഛന്റെ അടുത്തത് എന്നാണ് അനൂപ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഒരു സൂപ്പര്‍ ഫണ്‍ മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രം ഒരുങ്ങുന്നു എന്ന് കുറിച്ചാണ് അഖില്‍ സത്യന്‍ സന്തോഷം പങ്കുവച്ചത്. അച്ഛന്റെ അടുത്ത സിനിമ എന്ന തലക്കെട്ടോട് കൂടി സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം അനൂപ് സത്യനും പങ്കുവച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് സത്യന്‍ അന്തിക്കാടും പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ലാലിനെ തിരക്കഥ വായിച്ച് കേള്‍പ്പിച്ചത്. ആന്റണിയും തിരക്കഥാകൃത്ത് സോനുവും ഒപ്പമുണ്ടായിരുന്നു. തിരക്കഥ ലാലിന് ഏറെ ഇഷ്ടമായി. മുമ്പുതന്നെ ലാലിനോട് ഇതിന്റെ ആശയങ്ങള്‍ പറഞ്ഞിരുന്നതാണ്. ഇടയ്ക്കിടെ അതിന്റെ ഡിസ്‌കഷനും ഉണ്ടായിട്ടുണ്ട്. സമ്പൂര്‍ണ്ണമായൊരു വായന ഇന്നലെയാണ് നടന്നത്. അതിനുശേഷമാണ് പ്രൊജക്ട് അനൗണ്‍സ് ചെയ്യപ്പെട്ടത്. ഹൃദയപൂര്‍വ്വം എന്നാണ് ടൈറ്റില്‍.

ഇത്തവണ പുതിയ തലമുറയിലെ ഒരുപാടുപേര്‍ എനിക്കൊപ്പമുണ്ട്. തിരക്കഥയും സംഭാഷണവും എഴുതുന്നത് സോനു ടി.പി. ആണ്. അടുത്തിടെ ഞാനൊരു ഷോര്‍ട്ട്ഫിലിം കണ്ടിരുന്നു. നൈറ്റ് കാള്‍ എന്നായിരുന്നു അതിന്റെ പേര്. സോനുവാണ് അതിന്റെ തിരക്കഥാകൃത്തും സംവിധായകനും. ഒരാള്‍ മാത്രമാണ് ആ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത്. എനിക്കത് ഇഷ്ടമായി. സോനുവിന്റെ നമ്പര്‍ തിരഞ്ഞ് കണ്ടെത്തി അയാളെ വിളിക്കുകയായിരുന്നു. അഭിനന്ദനം അറിയിച്ചു. ഒപ്പം എന്റെ സിനിമയിലേയ്ക്കും ക്ഷണിച്ചു. കഥ എന്റേതാണ്. തിരക്കഥയും സംഭാഷണവും എഴുതുന്നത് സോനുവും. എങ്കിലും കഥാകാരന്‍ എന്നുള്ള ഫുള്‍ ക്രെഡിറ്റും സോനുവിന് നല്‍കിയിരിക്കുകയാണ്. അവരും കടന്നുവരട്ടെ. സോനുവിന് തീര്‍ച്ചയായും നല്ലൊരു ഓപ്പണിംഗ് ആയിരിക്കും.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിലേ ഉണ്ടാവൂ. ലാല്‍ കമ്മിറ്റ് ചെയ്ത രണ്ട് മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. എമ്പുരാന്‍, തരുണ്‍ മൂര്‍ത്തി ചിത്രം, ഒരു കന്നഡ ചിത്രവും. പുനെയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നല്ല തണുത്ത കാലാവസ്ഥയാണ് പൂനയിലേത്. അതും ഡിസംബറില്‍ ഷൂട്ട് ചെയ്യാന്‍ ഒരു കാരണമായിട്ടുണ്ട്. കൊച്ചിയാണ് മറ്റൊരു ലൊക്കേഷന്‍.
സോനുവിനെ കൂടാതെ ക്യാമറ ചലിപ്പിക്കുന്നത് പുതിയ തലമുറയിലുള്ള അനൂപ് മുത്തേടത്താണ്. സംഗീതസംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനും പുതിയ തലമുറക്കാരനാണ്. താരനിര്‍ണ്ണയം നടന്നുവരുന്നതേയുള്ളൂ. സിദ്ധിക്ക് ചിത്രത്തിലുണ്ടാകും. മറ്റുള്ള കാസ്റ്റിംഗ് ഓരോന്നായി പുറത്തുവിടാനാണ് ഉദ്ദേശിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴിന് ശേഷം ആന്റണി പെരുമ്പാവൂരിനൊപ്പം ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം സത്യന്‍ അന്തിക്കാട് പറഞ്ഞു.