ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹം. സംവിധായകനായ രാഹുലിനെയാണ് ശ്രീവിദ്യ ആറ് വർഷത്തെ പ്രണയത്തിനുശേഷം വിവാഹം ചെയ്തത്. രാഹുൽ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ്. സുരേഷ് ഗോപി സിനിമയാണ് ഇനി രാഹുൽ സംവിധാനം ചെയ്യാൻ പോകുന്നത്. അതിന് പിന്നാലെയാണ് രാഹുലിപ്പോൾ. ശ്രീവിദ്യയുടെ യുട്യൂബ് വീഡിയോകളിലൂടെ രാഹുലും പ്രേക്ഷകർക്ക് സുപരിചിതനാണ്. ജീം ബൂം ബാ എന്ന സിനിമയിലൂടെയാണ് രാഹുൽ സംവിധായകനായി അരങ്ങേറിയത്.
അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് രാഹുൽ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ 251 മത് ചിത്രത്തിന്റെ നിർമ്മാണം. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്നതാണ് സിനിമ. ഈ സിനിമയ്ക്ക് പിന്നാലെ ആയതുകൊണ്ട് തന്നെ ഇതുവരെ കഴിഞ്ഞ ആറ് വർഷമായി മറ്റൊരു സിനിമയ്ക്ക് പിന്നിലും രാഹുൽ പ്രവർത്തിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ വരുമാനവും നിലച്ചു. എന്നാൽ ആറ് വർഷമായി ജോലിയില്ലാത്ത തന്നെ പൊന്നുപോലെ നോക്കുന്നത് ശ്രീവിദ്യയാണെന്ന് പറയുകയാണിപ്പോൾ രാഹുൽ. അടുത്തിടെ ഹാപ്പി ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. എന്നോട് പലരും ചോദിക്കുന്ന ഒരു കാര്യമാണ് എങ്ങനെയാണ് രാഹുൽ സർവൈവ് ചെയ്യുന്നതെന്ന്. കാരണം എനിക്ക് ജോലിയില്ല. എല്ലാവരും എന്നോട് ഇത് ചോദിക്കാറുണ്ട്.
ഇടയ്ക്കും രണ്ട്, മൂന്ന് പേർ ചോദിച്ചിരുന്നു. എന്നെ ആറ് വർഷമായി പൊന്നുപോലെ നിധിപോലെ കൊണ്ടുനടക്കുന്നതും എന്റെ എ ടു സെഡ് കാര്യങ്ങൾ നോക്കുന്നതും ശ്രീവിദ്യയാണ്. എന്റെ എല്ലാ അപ്പ്സ് ആന്റ് ഡൗൺസിലും ശ്രീവിദ്യയുണ്ടായിരുന്നു. എനിക്ക് വേണമെങ്കിൽ ജോലിക്ക് പോകാമായിരുന്നു.
ജോലിക്ക് പോകരുതെന്നും സിനിമ തന്നെ മതിയെന്നും പറഞ്ഞ് എന്നെ പിടിച്ച് നിർത്തി എന്നെ കൂടെ നിർത്തിയതും ശ്രീവിദ്യയാണ്. ഇല്ലായിരുന്നുവെങ്കിൽ ഉറപ്പായും ഞാൻ എന്റെ പഴയ ജോലിയിലേക്ക് തിരിച്ച് പോയിട്ടുണ്ടാവും.
ആറ് വർഷത്തിനുള്ളിൽ പലപ്പോഴും എനിക്ക് മടുപ്പ് തോന്നുകയും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവുകയും എല്ലാം ചെയ്തിട്ടുണ്ട്. ശ്രീവിദ്യയെപ്പോലെ തന്നെ എന്റെ അമ്മയും എനിക്ക് ഭയങ്കര സപ്പോർട്ടായിരുന്നു. സിനിമ വിട്ടാൽ നിന്നെ ഞാൻ ബ്രേക്കപ്പ് ചെയ്യുമെന്നാണ് ശ്രീവിദ്യ എന്നോട് പറഞ്ഞിരുന്നതെന്നും രാഹുൽ പറയുന്നു.
content highlight: rahul-ramachandran-revealed