News

ബസ് ജീവനക്കാരൻ ബസിനുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം

സ്വകാര്യ ബസിനുള്ളിൽ ബസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാച്ചല്ലൂരിൽ കടക്കൽ സ്വദേശി രതീഷിനെയാണ് (32) ബസിനുളളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് രതീഷിനെ ബസിനുളളിൽ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.