News

കോൺ​ഗ്രസിനായി കള്ളപ്പണമെത്തി: എം.വി ​ഗോവിന്ദൻ

പാലക്കാട്ടെ യുഡിഎഫ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ അര്‍ധരാത്രിയില്‍ പരിശോധന നടത്തിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കോൺ​ഗ്രസിനായി കള്ളപ്പണമെത്തിയെന്ന് എം.വി ​ഗോവിന്ദൻ ആരോപിച്ചു. പാലക്കാട്ടെ ഹോട്ടലിൽ പരിശോധന നടത്തിയപ്പോൾ എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊലീസ് എല്ലായിടത്തും പരിശോധന നടത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് പാലക്കാടും പരിശോധന നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളുടെ റൂമില്‍ മാത്രമല്ല ഹോട്ടലില്‍ താമസിച്ച സിപിഐ എം നേതാക്കളുടെ റൂമിലും പരിശോധന നടന്നെന്നും അദ്ദേഹം പറഞ്ഞു.