പുതുരുചിയിൽ കാന്താരി ചിക്കൻ കറി. അധികം മസാലകൾ ഒന്നും ചേർക്കാതെ കാന്താരിയും തേങ്ങാപ്പാലും ചിക്കനും ചേർത്താണ് ഈ കാന്താരി ചിക്കന്‍ തയാറാക്കുന്നത്.
ചേരുവകള്‍
1. ചിക്കന്‍ – 750 ഗ്രാം (ചെറുതായി മുറിച്ചത്)
2. വലിയ സവാള – 1
3. കാന്താരി മുളക് – 1 1/2 ടേബിള്‍സ്പൂൺ ചതച്ചത്
4. ഇഞ്ചി / വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
5. മല്ലിയില – അരിഞ്ഞത്
6. തക്കാളി – 2 വലുത്
7. തൈര് – 1/4 കപ്പ്
8. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
9. ഗരംമസാല – പട്ട, 6 ഗ്രാമ്പു , 3 ഏലക്കായ , 4 ബേ ലീഫ്
10. വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍1
1. കസൂരിമേത്തി – 2 ടീ സ്പൂൺ
12. കിസ്മിസ് / അണ്ടിപരിപ്പ് – 1/4 കപ്പ്
13. മുഴുവൻ കാന്താരി മുളക് – 10-15
14. തേങ്ങാപ്പാൽ – 1/2 കപ്പ്
തയാറാക്കുന്ന വിധം
1. കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിലേക്ക് ഇഞ്ചി / വെളുത്തുള്ളി /കാന്താരി മുളക് ചതച്ചതും ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞള്‍പ്പൊടിയും തൈരും ചേർത്ത് നന്നായി തിരുമ്മി അരമണിക്കൂർ മാറ്റി വയ്ക്കുക .
2. സവാള, തക്കാളി എന്നിവ മിക്സിയിൽ അരച്ച് പേസ്റ്റാക്കുക.
3. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കിസ്മിസ് / അണ്ടിപ്പരിപ്പ് എന്നിവ വറുത്തു കോരി മാറ്റി വയ്ക്കുക. ഇതേ പാനിലേക്ക് മുഴുവൻ ഗരം മസാലയും ചേർത്ത് അരച്ചു വച്ച സവാള ചേർത്ത് ചെറുതീയില്‍ വഴറ്റുക. ശേഷം തക്കാളി അരച്ചത് ചേർത്ത് എണ്ണതെളിയുന്നതു വരെ മൂടി വച്ച് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കിമാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് 1/4 കപ്പ് വെള്ളം ഒഴിച്ചു ഇളക്കി ചേർക്കാം.
ചിക്കൻ മുക്കാൽ വേവുംവരെ ചെറുതീയില്‍ മൂടി വച്ച് വേവിക്കുക. മസാല വെന്ത് മുകളിൽ എണ്ണ തെളിഞ്ഞ് കാണുമ്പോള്‍ ബാക്കിയുള്ള മുഴുവൻ കാന്താരി മുളകും മല്ലിയില അരിഞ്ഞതും ചേർത്ത് 5 മിനിറ്റ് കൂടി തീ കുറച്ചുവച്ച് അടച്ചുവേവിക്കുക. ചിക്കൻ വെന്ത് വെള്ളം വറ്റി വരുമ്പോൾ തേങ്ങാപ്പാൽ ചേർത്തു നന്നായി ഇളക്കി, കസൂരി മേത്തിയില പൊടിച്ചു ചേർത്ത് വറുത്ത കിസ്മിസ് / അണ്ടിപരിപ്പ് എന്നിവ ചേർത്ത് ഇളക്കി വാങ്ങാം. ചൂടോടെ കുറച്ചു കിസ്മിസ് / അണ്ടിപരിപ്പ് എന്നിവ മുകളിൽ വിതറി വിളമ്പാം .
content highlight: kanthari-chicken