വാഹനങ്ങൾ വിൽക്കുമ്പോൾ പലപ്പോഴും കിട്ടുന്ന വിലയുടെ ലാഭം മാത്രം നോക്കുന്നവരാകും പലരും. എന്നാൽ വാഹനം വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായി നിരവധി കാര്യങ്ങളുണ്ട്. മോട്ടോർവാഹനവകുപ്പിന്റെ നിയമപ്രകാരം രജിസ്ട്രേഷൻ മാറ്റേണ്ടത് വാഹനം വിൽക്കുന്നയാളാണ്. അല്ലാത്തപക്ഷം, വാഹനം വിൽക്കുന്ന വ്യക്തിയുടെ പേരിൽ തന്നെ ഉടമസ്ഥാവകാശം നിലനിൽക്കുകയും വിറ്റ വാഹനങ്ങൾ കേസുകളിൽപെട്ടാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായും വരും.
വാഹനം വില്‍ക്കു വ്യക്തി ഓൺലൈനായി കൈമാറ്റഫോം അപേക്ഷ സമര്‍പ്പിക്കണം. വാഹനം വാങ്ങുന്ന വ്യക്തിയുടെ അഡ്രസിനൊപ്പം മൊബൈല്‍ നമ്പറും ഓണ്‍ലൈനായി നല്‍കണം. ഈ മൊബൈല്‍ നമ്പറില്‍ വരുന്ന ഒ ടി പിയും കൂടി കംപ്യൂട്ടറില്‍ രേഖപ്പെടുത്തണം. ഓൺലൈനായി ഫീസ് കൂടി അടയ്ക്കുന്നതോടെ അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാകും.
അപേക്ഷ, ഫീസ് എന്നിവയുടെ കോപ്പിയും ഒറിജിനല്‍ ആര്‍ സി യുമായി വില്‍ക്കുന്നയാള്‍ നേരിട്ട് ആര്‍ ടി ഓഫീസിലെത്തിയും അപേക്ഷ നല്‍കണം. ഈ ഓഫീസില്‍ വാഹനവുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയശേഷം ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കും. വാഹനം വാങ്ങുന്ന വ്യക്തി ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഐ.ഡി യും ഓഫീസില്‍ സമര്‍പ്പിക്കുമ്പോൾ പുതിയ ആര്‍.സി. ലഭിക്കും.