ചേരുവകൾ
1.ചെമ്മീൻ – ഒരു കിലോ
2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – ഒരു ചെറിയ സ്പൂൺ
3.സവാള – രണ്ടു വലുത്
തക്കാളി – രണ്ടു വലുത്
വറ്റൽമുളക് – നാല്
കറുവാപ്പട്ട – ഒരിഞ്ചു കഷണം
കുരുമുളക് – ഒരു വലിയ സ്പൂൺ
മല്ലി – ഒരു ചെറിയ സ്പൂൺ
ഏലയ്ക്ക – മൂന്ന്
വെള്ളം – മുക്കാൽ കപ്പ്
4.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
5.കടുക് – അര ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
6.കറിവേപ്പില – രണ്ടു തണ്ട്
7.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
8.തേങ്ങാപ്പാൽ – രണ്ടു കപ്പ്
9.മല്ലിയില – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ചെമ്മീൻ തൊണ്ടു നാരും കളഞ്ഞു വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വയ്ക്കുക.
∙മിക്സിയിൽ മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചു മാറ്റി വയ്ക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ പൊട്ടിക്കുക.
∙കറിവേപ്പില ചേർത്തു വഴറ്റിയ ശേഷം അരച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്തിളക്കണം.
∙ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തിളക്കി തിളയ്ക്കുമ്പോള്‍ ചെമ്മീൻ ചേർത്തു മൂടിവച്ചു വേവിക്കുക.
∙മുക്കാൽ വേവാകുമ്പോൾ തേങ്ങാപ്പാൽ ചേർത്തിളക്കി കുറുകുമ്പോള്‍ വാങ്ങുക.
∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.
content highlight: prawns-curry-in-coconut-milk-recipe