പാലക്കാട് കള്ളപ്പണം എത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. റെയ്ഡിന് പിന്നിൽ ബിജെപി സിപിഎം ഒത്തുകളിയാണെന്ന് വി. ഡി. സതീശൻ ആരോപിച്ചു. ബാഗിൽ പണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പാലക്കാട് എസ്പിയാണോ എന്ന് ചോദിച്ച സതീശൻ കൊടകരക്കേസിന്റെ ജാള്യത മറയ്ക്കാനുള്ള തിരക്കഥയാണെന്നും കൂട്ടിച്ചേർത്തു.