Investigation

മുഖസൗന്ദര്യം നിലനിര്‍ത്താന്‍… ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്

മുഖത്ത് അകാല ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടാതിരിക്കാന്‍

ഒരു മനുഷ്യന്റെ സൗന്ദര്യം എന്ന് പറയുന്നത് മുഖം മാത്രമല്ല. ശരീരം മുഴുവനുമാണ്. ശരീരം ഭംഗിയുണ്ടെങ്കില്‍ മാത്രമെ അത് മുഖത്തിന് അഴകേകുകയുള്ളൂ. മാറിവരുന്ന ജീവിതരീതികൊണ്ട് പലരും ഭക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. അക്കാരണം കൊണ്ട് തന്നെ ശരീരം ക്ഷീണിക്കുകയും മുഖകാന്തി കുറയുകയും ചെയ്യുന്നു. എന്നാല്‍ തിരക്കേറിയ ജീവിതത്തില്‍ നമ്മുടെ ശരീരത്തിലെ ക്ഷീണം അകറ്റാന്‍ ചില ആഹാരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. മോശം ജീവിതശൈലി, പോഷകാഹാരക്കുറവ്, കുറഞ്ഞ അളവില്‍ വെള്ളം കുടിക്കല്‍, മലിനീകരണം എന്നിവ കൊണ്ട് ചെറുപ്പത്തില്‍ തന്നെ പ്രായമായതായി തോന്നും.

മുഖത്ത് അകാല ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. ഇതിന് പ്രതിവിധി ഭക്ഷണത്തില്‍ തന്നെയുണ്ട്. യുവത്വവും സൗന്ദര്യവും നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവ ചര്‍മ്മത്തിന് സമ്പൂര്‍ണ പോഷണം നല്‍കുകയും യുവത്വവും സൗന്ദര്യവും നല്‍കുകയും ചെയ്യും. സുന്ദരവും ഇളം ചര്‍മ്മവും വേണമെങ്കില്‍, തീര്‍ച്ചയായും നിങ്ങളുടെ ഭക്ഷണത്തില്‍ ആന്റി-ഏജിംഗ് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

ഔഷധഗുണങ്ങളുടെ ഉറവിടമാണ് അവക്കാഡോ. ധാരാളം വിറ്റാമിനുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന് ഉത്തമമാണ്. ഈ അവശ്യ പോഷകങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പോഷിപ്പിക്കുക മാത്രമല്ല, മികച്ച മോയ്സ്ചറൈസറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഉലുവ, ബ്രോക്കോളി, ചീര, കടുക്: ഇവ ആന്റി-ഏജിംഗ് ഗുണങ്ങളാല്‍ സമ്പന്നമാണ്. ഇവയില്‍ വിറ്റാമിനുകള്‍, ഫൈബര്‍, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകള്‍, പോളിഫെനോള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ ഉപയോഗം ചര്‍മ്മത്തെ ചെറുപ്പവും മൃദുവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ മാതളനാരങ്ങ ഉത്തമമാണ്. പ്രത്യേകിച്ച് ഇത് ശരീരത്തിലെ രക്തം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ചര്‍മ്മത്തെ മനോഹരവും തിളക്കവുമാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചര്‍മ്മത്തില്‍ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന എലാജിക് ആസിഡ്, പ്യൂണിക്കലാജിന്‍ എന്നീ സംയുക്തങ്ങള്‍ മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

ബ്ലൂബെറിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ബ്ലൂബെറി കഴിക്കുന്നത് ചര്‍മ്മത്തില്‍ ദൃശ്യമാകുന്ന വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. വയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബിയും സിയും ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും. ഡ്രൈ ഫ്രൂട്ട്സ്: കശുവണ്ടി, ബദാം, വാല്‍നട്ട് തുടങ്ങിയ എല്ലാ നട്‌സുകളിലും പ്രോട്ടീനുകളും ധാതുക്കളും ധാരാളം വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ത്വക്ക് ടിഷ്യൂകള്‍ നന്നാക്കാനും ഇത് സഹായിക്കുന്നു.

വിറ്റാമിന്‍ ഇ ചുളിവുകള്‍ കുറയ്ക്കുന്നതിനൊപ്പം ചര്‍മ്മത്തിന്റെ ചെറുപ്പവും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ്. ചീര പോലെയുള്ള ഇലക്കറികളില്‍ വിറ്റാമിന്‍ സിയും അയേണും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് കൊളാജിന്‍ വര്‍ധിപ്പിക്കാനും ചര്‍മ്മം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.