ചേരുവകൾ
വഴുതന
ഉണക്കമുളക്
ചുവന്നുള്ളി
കറിവേപ്പില
പുളി
വെളിച്ചെണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യമായി തന്നെ വഴുതന വട്ടത്തിൽ അരിഞ്ഞ് ഒരു അരമണിക്കൂർ നേരം വെള്ളത്തിൽ ഇട്ടുവെക്കണം. ശേഷം ഇതുനന്നായി കഴുകിയെടുക്കാം. വെള്ളം നന്നായി ഡ്രൈ ആയതിന് ശേഷം ഈ വഴുതന ഒന്ന് വറുത്തെടുക്കാം. അതിനായി ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഒന്ന് ഫ്രൈ ചെയ്തെടുക്കാം, ശേഷം ഇതുമാറ്റി വെച്ചതിന് ശേഷം അതെ എണ്ണയിലേക്ക് എടുത്തുവെച്ചിരിക്കുന്ന ഉണക്ക മുളക് ഒന്ന് വറത്തെടുക്കാം. തുടർന്ന് ഇതുപോലെത്തന്നെ ഉള്ളി, കറിവേപ്പില, പുളി, എന്നിവയും ഒന്ന് മൂപ്പിച്ചെടുക്കാം. ശേഷം ഇതിന്റെ ചൂട് ഒന്ന് മറിയതിന്ശേഷം വറത്തുവച്ചിരിക്കുന്ന ഉണക്കമുളക് മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കാം. ശേഷം വറത്തു മാറ്റിവെച്ചിരിക്കുന്ന വഴുതന, ഉള്ളി, കറിവേപ്പില, പുളി, ആവശ്യത്തിന് ഉപ്പ് എന്നിവയെല്ലാം ഒന്ന് ചതച്ചെടുക്കാം. ശേഷം ഇതു ഒരു പാത്രത്തിലേക്ക് മാറ്റി പൊടിച്ചുവച്ചിരിക്കുന്ന മുളക് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്തൽ, നമ്മുടെ ചമ്മതി റെഡി..