Food

കൽചട്ടിയിൽ തയാറാക്കിയ കിടിലൻ പൈനാപ്പിൾ പുളിശ്ശേരി ; ഒന്ന് പരീക്ഷിച്ച് നോക്കൂ

കൽചട്ടിയിൽ തയാറാക്കിയ കിടിലൻ പൈനാപ്പിൾ പുളിശ്ശേരി

കൽചട്ടിയിൽ തയാറാക്കിയ കിടിലൻ പൈനാപ്പിൾ പുളിശ്ശേരി ഒന്ന് പരീക്ഷിച്ച് നോക്കൂ

1.പൈനാപ്പിൾ ചതുരക്കഷണങ്ങളാക്കിയത് – രണ്ടു കപ്പ്

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

പച്ചമുളക് – ഒന്ന്

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

വെള്ളം – മൂന്നു കപ്പ്

ശർക്കര – ഒരു ചെറിയ കഷണം

3.തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്

ജീരകം – അര ചെറിയ സ്പൂൺ

വെള്ളം – പാകത്തിന്

4.തൈര് ഉടച്ചത് – ഒന്നര കപ്പ്

5.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

6.കടുക് – കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് – നാല്

കറിവേപ്പില – ഒരു തണ്ട്

ഉലുവ പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കൽചട്ടിയിൽ പൈനാപ്പിൾ രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കണം.

∙മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്തിളക്കി തിളച്ചു കുറുകി വരുമ്പോൾ വാങ്ങാം.

∙തണുത്തു തുടങ്ങുമ്പോൾ തൈരു ചേർത്തിളക്കുക.

∙വെളിച്ചെണ്ണയിൽ ആറാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.