തിരുവനന്തപുരം ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാരെ ആക്രമിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ സുനിൽ.വി, വെഹിക്കിൾ സൂപ്പർവൈസർ സുനിൽ.എസ് എന്നിവരാണ് മർദനത്തിന് ഇരയായത്. മദ്യലഹരിയിൽ എത്തിയ യുവാക്കളാണ് ഇരുവരെയും മർദിച്ചത്. രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിയ യുവാക്കൾ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് ഇത് ചോദ്യംചെയ്യാൻ എത്തിയപ്പോഴാണ് ജീവനക്കാരെ മർദിച്ചത്. ആക്രമണം നടത്തിയ രണ്ടുപേരെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ ജീവനക്കാർക്ക് നിസാര പരിക്കുകൾ മാത്രമേയുള്ളു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു.