താമസസ്ഥലത്ത് അതിക്രമിച്ച് കയറി 23 കാരിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ. മൊത്തലബ് മൊല്ലയെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് നാട്ടിൽ പോയതറിഞ്ഞ് പരാതിക്കാരിയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പീഡനത്തിനിരയാക്കുകയായിരുന്നു പ്രതി.
യുവതിയുടെ നഗ്ന ഫോട്ടോ പകർത്തുകയും സംഭവം പുറത്തു പറഞ്ഞാൽ യുവതിയെയും, കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിന് നാല് ദിവസങ്ങൾക്ക് ശേഷം നഗ്ന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
പെരിങ്ങത്തൂരിൽ കോഴിക്കടയിലെ തൊഴിലാളിയായി നിൽക്കുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
STORY HIGHLIGHT: man arrested sexual assault