ആരോഗ്യമുള്ള പല്ലുകൾക്ക് രണ്ടുനേരം പല്ലുകൾ തേയ്ക്കുന്നത് നല്ലതാണ്. എന്നാൽ അമിതമായാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. പല്ലുതേയ്ക്കുന്നത് കൂടിയാൽ പല്ലിലെ ഇനാമൽ നഷ്ടമായി , പല്ല്പുളിപ്പ് ഉൾപ്പെടെ അനുഭവപ്പെടാം. പല്ലിന്റെ കവചം തന്നെ ഇനാമലാണ്. ഇത് ഒരിക്കൽ നഷ്ടമായാൽ പിന്നെ ബുദ്ദിമുട്ടാണ്. മോണകളിൽ നിന്ന് പല്ലുകൾ അടർന്നുവരാൻ പോലും ഇത് കാരണമാകും. ഇനാമലിനെ നഷ്ടപ്പെടുത്തുന്ന ചില ഭക്ഷ്യവസ്തുക്കളുമുണ്ട്. സിട്രസ് പഴങ്ങളും സോഡയുമൊക്കെ ഇനാമല്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. അസിഡിക് ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം മാത്രം പല്ലുകൾ തേയ്ക്കുക. പല്ലിന്റെ ആരോഗ്യത്തിനായി സോഫ്റ്റ് ബ്രഷുകള്‍ ഉപയോഗിച്ച് പല്ലുതേയ്ക്കാന്‍ ശ്രദ്ധിക്കണം. ബാസ് ടെക്‌നിക്ക് ഉപയോഗിക്കുന്നതും നല്ലൊരു രീതിയാണ്. 45 ഡിഗ്രി കോണില്‍ ബ്രഷ് പിടിച്ച് വൃത്താകൃതിയില്‍ പതിനഞ്ച് മിനിറ്റോളം മൃദുവായി ബ്രഷ് ചെയ്യുന്ന രീതിയാണിത്. അമിതമായാൽ അമൃതും വിഷം എന്നപോലെത്തന്നെയാണ് പല്ല് വൃത്തിയാക്കൽ അമിതമാകുന്നതും പ്രശ്നമാണ്.