ജന്തു ലോകത്തിലെ കൗതുകക്കാഴ്ചകൾ തേടി പോകുന്ന മനുഷ്യർ ചെന്നെത്തുന്നത് പുതിയ കാര്യങ്ങളിലേക്കാണ്. അവിടെ നമ്മെ കാത്തിരിക്കുന്നത് പ്രപഞ്ചത്തിന്റെ മറ്റൊരു ലോകമാണ്. പുതിയ ജീവജാലങ്ങളെയും ജന്തു വർഗങ്ങളെയും ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാൻ ഗവേഷകർക്ക് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ പുതിയ ജീവി വർഗത്തെ കൂടി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
മുള്ളൻപന്നി വർഗത്തിൽപ്പെട്ട ചെറു രോമങ്ങളുള്ള സസ്തനികളെയാണ് ഗവേഷകർ കണ്ടെത്തിയത്. തെക്കുകിഴക്കൻ ഏഷ്യയിലെ ഹെമിലോസ് മുള്ളൻ പന്നികളുടെ വർഗത്തിൽപ്പെടുന്ന സസ്തനികളാണിവ. മുമ്പ് ഇത്തരത്തിൽ രണ്ട് സ്പീഷിസുകളിൽ പെടുന്ന സസ്തനികളെ ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. മുള്ളൻ പന്നികളെ പോലെ ചെറുതും നീളമുള്ള മുഖവുമാണ് ഇവയുടെ പ്രത്യേകത.
എന്നാൽ മുള്ളൻ പന്നികളെ പോലെ കൂർത്ത മുള്ളുകൾ ഇവയ്‌ക്കില്ലയെന്നത് ഈ സസ്തനികളെ മുള്ളൻപന്നിയിൽ നിന്നും വ്യത്യസ്തമാക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗങ്ങളുടെ പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മഴക്കാടുകളിലാണ് ഈ സസ്തനികൾ കാണപ്പെടുന്നത്. മൂർച്ചയേറിയ പല്ലുകളും ബ്രൗണും, കറുപ്പും ഇടകലർന്ന മൃദുവായ രോമങ്ങളുമാണ് ഈ സസ്തനികൾക്കുള്ളത്.
STORY HIGHLLIGHTS: A porcupine to look at; A new guest in the animal world