World

‘സ്ത്രീകൾക്ക് പോരാട്ടം മാത്രമാണ് പരിഹാരം’: വിനേഷ് ഫോഗട്ട് | Only solution for women is to fight: Vinesh Phogat

തിരുവനന്തപുരം: തെരുവിലായാലും പാർലമെന്റിലായാലും സ്ത്രീകൾക്കുള്ള ഏകപരിഹാരം പോരാട്ടം എന്ന മാർഗം മാത്രമാണെന്നും രാജ്യത്ത് എല്ലാ രംഗത്തും സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കാനും അടിച്ചമർത്താനും ശ്രമമുണ്ടെന്നും ഗുസ്തിതാരവും ഹരിയാന നിയമസഭാംഗവുമായ വിനേഷ് ഫോഗട്ട്. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ്. പ്രതിഷേധമെന്ന മഹാസമുദ്രത്തെ മനസ്സിലാക്കാൻ സമഗ്രാധിപത്യ സർക്കാറുകൾക്കാവില്ലെന്നും അവർ പറഞ്ഞു.