Sports

അൽ ഹിലാൽ മത്സരത്തിനിടെ നെയ്മറിന് പരിക്ക്

അൽ ഹിലാൽ മത്സരത്തിനിടെ നെയ്മറിന് പരിക്കേറ്റു. പരിക്കേറ്റ് പുറത്തുപോയതിന് ശേഷം നെയ്മർ ആരാധകർക്ക് വേണ്ടി പ്രതീക്ഷ നൽകുന്നൊരു പോസ്റ്റ്‌ അപ്‌ഡേറ്റ് ചെയ്തിരുന്നു.

നിലവിലെ പരിക്ക് പ്രതീക്ഷിച്ചിരുന്നുവെന്നും ഗുരുതരമല്ലെന്നുമാണ് നെയ്മര്‍ വ്യക്തമാക്കിയിരിക്കുന്നത്. വൈകാതെ തന്നെ കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നും നെയ്മര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ‘ഗുരുതരമായ പരിക്കായി മാറിയില്ലെന്ന് തന്നെ പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷത്തോളം ഇടവേളയെടുത്ത ശേഷം കളിക്കുമ്പോള്‍ ഇത്തരത്തിലൊരു പരിക്ക് പ്രതീക്ഷിച്ചിരുന്നു. ഡോക്ടര്‍മാര്‍ക്ക് ഇക്കാര്യം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ജാഗ്രതയോടെയാണ് കളിച്ചത്’ എന്ന് നെയ്മര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് പങ്കുവെച്ചു.

 

ആധുനിക ഫുട്‌ബോളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കുമൊപ്പം ചേര്‍ത്തുവെക്കുന്ന പേരാണ് നെയ്മറിന്റേത്. സാംബാ താളം മുഴങ്ങുന്ന ബ്രസീലില്‍ നിന്ന് ട്രിബ്ലിങ് മനോഹാരിതകൊണ്ട് ആരാധകരുടെ പ്രിയങ്കരനായി മാറാന്‍ നെയ്മര്‍ക്കായി. വലിയ കരിയര്‍ നെയ്മര്‍ക്ക് ഉണ്ടെന്ന് ഫുട്‌ബോള്‍ ലോകത്തെ എല്ലാവരും വിലയിരുത്തിയിരുന്നു. എന്നാല്‍ ഈ സമയത്താണ് തുടര്‍ പരിക്കുകള്‍ അദ്ദേഹത്തെ വേട്ടയാടുന്നത്.