ചേലക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുന്നതോടെ വലിയൊരു മാറ്റമാണ് കേരള രാഷ്ട്രീയത്തിൽ വരാൻ പോകുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെറുതുരുത്തിയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ പി.എ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ, എഐസിസി സെക്രട്ടറി അറിവഴകൻ, എംഎൽഎമാരയ കെ.പി.എ. മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.
റഷീദ്, സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്, യുഡിഎഫ് നേതാക്കളായ പി.എം. അമീർ, എ.എം. ഷുക്കൂർ, മുഹമ്മദ് ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു.