ഇനി അപ്പം തയ്യാറാക്കാൻ പച്ചരി കുതിർക്കേണ്ട ആവശ്യമില്ല. അല്ലാതെയും നല്ല കിടിലൻ അപ്പം തയ്യാറാക്കാം. പച്ചരി കുതിർക്കാതെ അരച്ചെടുത്ത് തയ്യാറാക്കിയ അപ്പം. ഏതു നേരത്തും കഴിക്കാൻ സൂപ്പർ.
ആവശ്യമായ ചേരുവകൾ
- പച്ചരി
- അരി
- ഉപ്പ്
- വെള്ളം
- സവാള
- തക്കാളി
- പച്ചമുളക്
- കാരറ്റ്
- മല്ലിയില
- എണ്ണ
- കടുക്
- വെളുത്ത എള്ള്
- മുളകുപൊടി
തയ്യാറാക്കുന്ന വിധം
ഇത് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി നന്നായി കഴുകിയെടുത്ത് ഒരു അരിപ്പയിലേക്ക് ഇട്ടു കൊടുക്കുക. ഇത് 10 മിനിറ്റ് നേരം മാറ്റിവയ്ക്കണം. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്കു അരി ചേർത്ത് കൊടുക്കാം, ഇത് നന്നായി ചൂടായി കിട്ടുന്നതുവരെ വറുത്തെടുക്കണം. ശേഷം മിക്സി ജാറിലേക്ക് ചേർത്ത് നന്നായി പൊടിച്ച് എടുക്കാം. ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, കൂടെ ആവശ്യത്തിന് ഉപ്പും ചേർക്കാം, ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുത്തു പതിയെ മിക്സ് ചെയ്യുക, മീഡിയം കട്ടിയായ ബാറ്റർ റെഡിയാക്കി മാറ്റി വെക്കാം. 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം ഒന്നിളക്കി കൊടുക്കാം.
ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത സവാള, തക്കാളി, പച്ചമുളക്, കാരറ്റ്, മല്ലിയില എന്നിവ ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്യാം. ഒരുപാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിന് മുകളിലേക്ക് ഒരു പരന്ന അരിപ്പ പത്രം വച്ച് കൊടുക്കുക, അല്പം എണ്ണ പുരട്ടിയതിന് ശേഷം മാവ് ഒഴിച്ചു പരത്തി കൊടുക്കുക, രണ്ടു ഭാഗവും നന്നായി വേവിക്കാം, ശേഷം മുറിച്ചു പ്ലേറ്റ്ലേക്ക് മാറ്റാം. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം, ഇതിലേക്ക് വെളുത്ത എള്ളും മുളക് പൊടിയും ചേർത്ത് ഒന്ന് ചൂടാക്കണം. ശേഷം തയ്യാറാക്കിയ അപ്പ കഷ്ണങ്ങൾ ചേർത്ത് കോട്ട് ചെയ്തെടുത്തു കഴിക്കാം.