വ്യത്യസ്ത രുചിയിൽ ഒരു മീൻ പൊള്ളിച്ചത് തയ്യാറാക്കിയാലോ? അതും വളരെപെട്ടെന്ന്. രുചികരമായ ഈ പൊള്ളിച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ദശക്കട്ടിയുള്ള ഏതെങ്കിലും നല്ല മീൻ 1
- ചുവന്നുള്ളി _10,15എണ്ണം (മീനിനനുസരിച്ഛ്)
- പച്ചമുളക് _5,6(എ രിവിനനുസരിച്ഛ് )
- വെളുത്തുള്ളി _5, 6അല്ലി
- ഇഞ്ചി _ഒരു കഷ്ണം
- കുരുമുളക്പൊടി _ഒരുസ്പൂൺ
- മഞ്ഞൾപൊടി
- ഉപ്പ്
- മല്ലിയില
- പൊതിനായില
- സവാള അരിഞ്ഞത് _പകുതി
- നാരങ്ങാനീർ
- മുളകുപൊടി _അരസ്പൂൺ
- വെളിച്ചെണ്ണ
തയ്യാറാക്കുന്നവിധം
മീൻ വൃത്തിയാക്കി മുഴുവനോടെ വരഞ്ഞെടുക്കണം. മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും നാരങ്ങാനീരും ഇതിന്റെ രണ്ടുവശവും ഉള്ളിലും തേച്ചുപിടിപ്പിച്ച് അല്പം വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കണം. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള, മല്ലിയില, പൊതിനായില, കുരുമുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എല്ലാം ഒരുമിച്ച് അല്പം തരുതരുപ്പായി അരച്ചെടുക്കണം. ഇതിൽ ഒരു സ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾസ്പൂൺ നാരങ്ങാനീരും കൂടി ചേർക്കണം. ഈ മസാല മീനിന്റെ രണ്ടുവശവും ഉള്ളിലും അല്പം കനത്തിൽ തേച്ച് കറിവേപ്പിലയും വെച്ച് വാട്ടിയെടുത്ത വാഴയിലയിൽ പൊതിഞ്കെട്ടണം. അടിക്കട്ടിയുള്ള പാനിലോ തവയിലോ വെളിച്ചെണ്ണ പുരട്ടി ചൂടായാൽ മീൻപൊതി വെച്ച് അടച്ചുവെച്ച് മീഡിയം ഫ്ളൈമിൽ തിരിച്ചും മറിച്ചുമിട്ട് പൊള്ളിച്ചെടുത്താൽ പറഞ്ഞാൽ തീരാത്ത അത്രയും രുചിയിലുള്ള മീൻപൊള്ളിച്ചത് റെഡി.