Food

വെള്ളത്തിൽ വറുത്തെടുത്ത പൂരി തയ്യാറാക്കിയിട്ടുണ്ടോ? | Water Poori

വെള്ളത്തിൽ വറുത്തെടുത്ത പൂരി തയ്യാറാക്കിയിട്ടുണ്ടോ? രുചികരമായ ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മൈദ -1/2 കപ്പ്‌
  • ഉപ്പ്
  • ഗോതമ്പുപൊടി -ഒരു കപ്പ്
  • റവ -ഒരു ടേബിൾസ്പൂൺ
  • ഓയിൽ
  • വെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം പൂരി മാവ് തയ്യാറാക്കണം, അതിനായി ഒരു ബൗളിലേക്ക് ഗോതമ്പ് പൊടിയും, മൈദയും, റവയും, ഉപ്പും എണ്ണയും, ഒരുമിച്ച് ചേർത്ത് കൊടുത്ത കൈ വെച്ച് നന്നായി മിക്സ് ചെയ്യുക. ഇനി അല്പം വെള്ളം ഒഴിച്ചു കൊടുത്തു നന്നായി കുറച്ച് സോഫ്റ്റായ മാവാക്കി എടുക്കാം. ഇത് 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ശേഷം എടുത്ത് ഒന്നുകൂടി നന്നായി കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റുക. ശേഷം ഒരു ചപ്പാത്തിപ്പലകയിൽ വച്ച് നല്ലതുപോലെ പരത്തി എടുക്കാം. പാനിൽ വെള്ളം വെച്ച് തിളപ്പിച്ച് അതിലേക്ക് പൂരി ചേർത്തു കൊടുക്കാം. രണ്ട് സൈഡും നന്നായി വേവിച്ചെടുക്കണം. രുചികരമായ വാട്ടർ പൂരി തയ്യാർ.